റെഡ് വൈന്‍ അത്ര പോരാ...
ചുവന്ന വൈനിന് പ്രതീക്ഷിക്കുന്ന ഗുണങ്ങളില്ലെന്നും അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത് മുഴുവന്‍ ശരിയല്ലെന്നും ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍. ദീര്‍ഘായുസ്സ് നല്‍കുന്നതിനും ഹൃദ്‌രോഗങ്ങള്‍ ചെറുക്കുന്നതിനും ചുവന്ന വൈന്‍ മികച്ചതാണെന്ന് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇതിന് യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ ശാസ്‌ത്രജ്ഞര്‍ പറയുന്നു.
ഇറ്റലിയിലെ ചിയാന്തി ഗ്രാമത്തില്‍ 800 ഓളം പേര്‍ക്കിയയില്‍ നടത്തിയ നിരീക്ഷണത്തിനു ശേഷമാണ് ഈ വിലയിരുത്തല്‍. വൈനില്‍ ഉപയോഗിക്കുന്ന മുന്തിരിയുടേയും മറ്റ് ചേരുവകളുടേയും സ്വഭാവം അനുസരിച്ച് ഗുണവും വ്യത്യാസപ്പെടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha