ഗ്രീന്‍ ബ്രേക്ക്ഫാസ്റ്റ് ശീലമാക്കാം
പ്രഭാതഭക്ഷണം ബ്രെയിന്‍ ഫുഡ് എന്നാണ് അറിയപ്പെടുന്നത്. പ്രഭാതഭക്ഷണത്തില്‍ അത്യാവശ്യം ഉള്‍പ്പെടുത്തേണ്ട ചില ഘടകങ്ങള്‍ ചേര്‍ത്ത് ഗ്രീന്‍ ബ്രേക്ക്ഫാസ്റ്റ് എന്ന ഒരു ആശയം മുന്നോട്ടുവച്ചിരിക്കുകയാണ് ആരോഗ്യഗവേഷകര്‍.
ഒരു ചപ്പാത്തി അല്ലെങ്കില്‍ ദോശ. അതിന്റെ കൂടെ കറിയായി പച്ചക്കറി സ്റ്റ്യൂ തിരഞ്ഞെടുക്കാം. ഏതെങ്കിലും രണ്ട് പഴവര്‍ഗങ്ങള്‍. ഉദാഹരണത്തിന് ഏത്തപ്പഴം പുഴുങ്ങിയതോ രണ്ടു കഷ്ണം ആപ്പിളോ പപ്പായയോ അങ്ങനെയെന്തെങ്കിലും സ്ഥിരമായി കഴിക്കണം. പച്ചക്കറി സ്റ്റ്യൂവിനു പുറമേ പച്ചക്കറികള്‍ പച്ചയായി തന്നെ കഴിക്കണം. അതിനായി തക്കാളി, കാപ്‌സിക്കം, വെള്ളരി, സവാള എന്നിവ വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്ത് ഗ്രീന്‍ സാലഡ് തയാറാക്കാം.
നട്‌സ്-തലേദിവസം വെള്ളത്തില്‍ ഇട്ടുവച്ച് കുതിര്‍ത്തിയ ബദാം നാലഞ്ചെണ്ണം. അല്ലെങ്കില്‍ കശുവണ്ടിയോ കപ്പലണ്ടിയോ അങ്ങനെയെന്തെങ്കിലും. കുടിക്കാന്‍ അധികം പാല്‍ ചേര്‍ക്കാത്ത ചായ, അല്ലെങ്കില്‍ പാലുംവെള്ളം. തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തുവച്ചു മുളപ്പിച്ച ചെറുപയര്‍ രണ്ട് ടീസ്പൂണ്‍. ഇത്രയും വിഭവങ്ങള്‍ കൃത്യമായ അളവില്‍ ഉള്‍പ്പെടുത്തി പ്രഭാതഭക്ഷണം ക്രമീകരിച്ചുനോക്കൂ.
രാവിലെ എഴുന്നേറ്റ് ഇടിയപ്പവും ചിക്കന്‍കറിയും മറ്റും തയാറാക്കുന്നതിന്റെ ബുദ്ധിമുട്ടും ഒഴിവാക്കാം, ഭക്ഷണം കൂടുതല്‍ പോഷകസമ്പന്നവുമാക്കാം. സാലഡും പഴവര്‍ഗങ്ങളും പച്ചക്കറിയും ചെറുപയറുമൊക്കെ തലേന്നു കിടക്കും മുന്‍പേ തയാറാക്കി വയ്ക്കാം. പ്രഭാതഭക്ഷണം എളുപ്പത്തില്‍ കഴിക്കുകയും ചെയ്യാം. മിച്ചം വരുന്നത് കുട്ടികള്‍ക്ക് ഉച്ചയൂണിനൊപ്പം കൊടുത്തുവിടുകയുമാവാം.
https://www.facebook.com/Malayalivartha