ഒരു കപ്പ് കാപ്പി കണ്ണിന് വേണ്ടി
ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍. ന്യുയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. പ്രമേഹം, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ മൂലവും വാര്‍ദ്ധക്യം മൂലവും കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന കോശനഷ്‌ടത്തെ കാപ്പികുടി പ്രതിരോധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. കാപ്പിയിലടങ്ങിയ ക്ലോറോജെനിക് ആസിഡാണ് ആന്റി ഓക്‌സിഡന്റുമായി പ്രവര്‍ത്തിച്ച് റെറ്റിനയുടെ കോശനഷ്‌ടങ്ങളെ തടയുന്നത്.
വിറയല്‍ രോഗം,പ്രമേഹം, വിഷാദം എന്നിവയ്‌ക്കും കാപ്പി ഫലപ്രദമാണ്.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha