ആ ബാക്ടീരിയകള്‍ അപകടകാരി...ബര്‍ത്തിഡേ കേക്കിലെ മെഴുകുതിരി ഊതി കെടുത്തിയാല്‍ ? സംഭവിക്കുന്നത് ഇതാണ്
ബെര്‍ത്ത് ഡേ കളറാക്കാന്‍ നമ്മള്‍ കേക്ക് വാങ്ങല്‍ പതിവാണ്. എന്നാല്‍ കേക്കും കളറാക്കാന്‍ അതിന്‍ മുകളില്‍ മെഴുകുതിരി കത്തിച്ചു വക്കലും പതിവാണ്. പക്ഷേ, കേക്ക് മുറിക്കുമ്പോള്‍ ഉള്ള മെഴുകുതിരി കത്തിക്കലും ഊതിക്കെടുത്തലും ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്ന് ആര്‍ക്കും അറിയില്ല.
കത്തിച്ച മെഴുകുതിരി ഊതിക്കെടുത്തുമ്പോള്‍ കേക്കിനുള്ളിലെക്ക് ബാക്ടീരിയ പെരുകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ കണ്ടെത്തിയിരിക്കുന്നത്. സൗത്ത് കരോലിനയില്‍ ക്ലോസണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കേക്കിനും മെഴുകുതിരിക്കുമുള്ള ഈ പ്രശ്‌നത്തെ പഠനം നടത്തിയത്. മനുഷ്യന്റെ വായില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ മെഴുകുതിരി ഊതുന്ന അവസരത്തില്‍ പുറത്തേക്ക് വരുകയും അത് സ്വന്തം ജീവനു തന്നെ അപകടകാരിയായി മാറുകയും ചെയ്യുന്നു. മനുഷ്യന്റെ വായില്‍ നിന്നും വരുന്ന ബാക്ടീരിയ ഒരു തരത്തിലും മനുഷ്യന്‍ അപകടമായി മാറില്ലെന്ന ശാസ്ത്ര ലോകത്തിന്റെ വിശ്വാസമാണ് ഇതിലൂടെ ഇല്ലാതായത്.
https://www.facebook.com/Malayalivartha