സ്‌കൂളുകളില്‍ ജങ്ക് ഫുഡ് വില്‍പന നിരോധിക്കുന്നു
രാജ്യത്തെ സ്‌കൂളുകളില്‍ ജങ്ക് ഫുഡ് വില്‍പന നിരോധിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നു വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി. കുട്ടികളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തിയാണ് നടപടി. സ്‌കൂള്‍ കാന്റീനുകളില്‍ നിന്നും കുട്ടികളുടെ ശരീരത്തിനു ഹാനികരമാകുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. സ്‌കൂള്‍ കാന്റീനുകളില്‍ ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കാനാണ് പദ്ധതിയെന്നു മേനക ഗാന്ധി പറഞ്ഞു.
ഈ വിഷയം ആരോഗ്യ-മാനവവിഭവശേഷി മന്ത്രാലയവുമായി ചര്‍ച്ച ചെയ്യാനാണ് ആലോചിക്കുന്നത്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലാക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളിലും സ്‌കൂള്‍ പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിക്കുന്നതോടെ കുട്ടികളില്‍ കണ്ടു വരുന്ന പൊതുവായുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. കുട്ടികളില്‍ കണ്ടു വരുന്ന അമിതവണ്ണത്തിനും പ്രമേഹത്തിലും ജങ്ക് ഫുഡുകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും സ്‌കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha