ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത്
വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നതിൽ സംശയമില്ല. എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കും. പ്രമേഹ രോഗികൾ ആഹാരത്തിനു ശേഷം കുറഞ്ഞത് അരമണിക്കൂറെങ്കിലും കഴിഞ്ഞു മാത്രം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന് തുല്യമാണെന്നാണ് ആയുർവേദം പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണം മുഴുവന്‍ ആമാശയത്തില്‍ കേന്ദ്രീകരിക്കും. ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആമാശയത്തില്‍ ജഠരാഗ്നി ഉണ്ടാകും. ഇത് ദഹന പ്രക്രിയയുടെ ഭാഗമാണ്.
എങ്ങിനെയാണോ അടുപ്പില്‍ തീ കത്തിച്ചാല്‍ ഭക്ഷണം പാകമാവുന്നത്, അതുപോലെയാണ് ജഠരാഗ്നി ഭക്ഷണം ദഹിപ്പിക്കുന്നത്. ആ അഗ്‌നിയുടെ മുകളില്‍ വെള്ളം ഒഴിച്ചാല്‍ എന്താ സംഭവിക്കുക? ആ വെള്ളം അഗ്‌നിയെ കെടുത്തും. അപ്പോള്‍ നമ്മള്‍ കഴിച്ച ഭക്ഷണം വയറില്‍ കിടന്ന് അടിയും. ആ അടിയുന്ന ഭക്ഷണം അസുഖങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഇത് ഏറെ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.
ഒറ്റയടിക്ക് വെള്ളം കുടിക്കുന്ന ശീലം തെറ്റാണ്. കുറേശ്ശേ ആയി കുടിക്കാൻ ശീലിക്കുക. ഐസിട്ട വെള്ളം, ഫ്രിഡ്ജില്‍ വെച്ച വെള്ളം, വാട്ടര്‍കൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. വേനല്‍ക്കാലത്ത് മണ്‍കലത്തില്‍ വെച്ചവെള്ളം കുടിക്കാം.
https://www.facebook.com/Malayalivartha