ഫാസ്റ്റ് ഫുഡ് സംസ്ക്കാരവും രോഗങ്ങളും
ഫാസ്റ്റ് ഫുഡ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. അത് ഇപ്പോൾ ഒരു സ്റ്റാറ്റസ് സിംബലായി മാറിയിട്ടുണ്ട്. നല്ല രുചിയും സമയം മെനക്കെടുത്താതെ എളുപ്പം കിട്ടുമെന്നതുമാണ് ഈ ഭക്ഷണത്തിന്റെ സ്വീകാര്യതക്ക് പിന്നിൽ. എന്നാൽ ഈ ഗുണങ്ങൾക്കപ്പുറം ഫാസ്റ്ഫുഡിന് ദോഷങ്ങൾ ഏറെയാണെന്ന് ആരും ഓർക്കാറില്ല.
മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളെപ്പോലും മാരകരോഗങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയിലേക്കാണ് ഈ മോഡേണ്‍ ഭക്ഷണസംസ്‌കാരം കൊണ്ടെത്തിച്ചിരിക്കുന്നത്.
ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളിൽ ആസ്മയും ചർമ്മരോഗങ്ങളും എക്സിമയും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. കൊഴുപ്പു കൂടുതലുള്ള വിഭവങ്ങള്‍ കഴിക്കുമ്പോള്‍ കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ കാത്സ്യമോ മറ്റ് അവശ്യ വിറ്റാമിനുകളോ ശരീരത്തിനു ലഭിക്കാതെ പോകുന്നു . അൻപത് രാജ്യങ്ങളിലായി അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനു ശേഷമാണ് അവർ ഈ നിഗമനത്തിൽ എത്തിയത്.
ആഴ്ചയിൽ മൂന്ന്തവണയെങ്കിലും ഫാസ്റ്റ് ഫുഡ് കഴിക്കുന്ന കൗമാരക്കാർക്ക് ഇത്തരം രോഗങ്ങൾ വരാൻ 39 ശതമാനം സാധ്യതയുള്ളതായി അവർ പറയുന്നു. പിസ, ബർഗർ എന്നിവയിൽ അടങ്ങിയിട്ടുള്ള പൂരിത കൊഴുപ്പുകൾ, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാൽസ് ഫാറ്റി ആസിഡുകൾ എന്നിവയാണ് പ്രശ്നക്കാർ.
പരമ്പരാഗതമായ നമ്മുടെ ഭക്ഷണരീതി എന്നു പറയുന്നത് ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിങ്ങനെ പോഷകസമൃദ്ധമായിരുന്നു. ഇവയില്‍ കൊഴുപ്പു കുറവും നാരിന്റെ അംശം കൂടുതലുമായിരുന്നു. പഞ്ചസാരയ്ക്കു പകരം ഇരുമ്പടങ്ങിയ ശര്‍ക്കര, കരുപ്പെട്ടി തുടങ്ങിയ മധുരങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ഇന്ന് യാതൊരു ഗുണവും വിറ്റാമിനുകളുമില്ലാത്ത പൊറോട്ട മലയാളിയുടെ ദേശീയ ഭക്ഷണമായി മാറിക്കഴിഞ്ഞു. പൊറോട്ടയും ചിക്കനുമായുള്ള കോമ്പിനേഷനും കഴിച്ചാല്‍ പെട്ടെന്ന് വയറു നിറയുമെന്നതുമാണ് ഇതിനൊരു പ്രധാന കാരണം. കൊഴുപ്പിന്റെ അളവ് കൂടുതലാണ്. ഒരു പെറോട്ടയില്‍ നാലഞ്ച് ടീസ്പൂണ്‍ എണ്ണ കാണും. ശുദ്ധീകരിച്ച മൈദയില്‍ നാരും വിറ്റാമിനുകളും കുറവായിരിക്കും. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഉപ്പും കൊഴുപ്പും പഞ്ചസാരയും സമൃദ്ധമായ ഫാസ്റ്റ് ഫുഡിന് അടിമപ്പെടുന്ന കുട്ടികള്‍ ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാതെ പൊണ്ണത്തടിയന്മാരായി വളരുന്നു. ഇരുമ്പിന്റെ അഭാവത്താല്‍ വിളര്‍ച്ച, നൂട്രീഷന്റെ കുറവുകൊണ്ടുള്ള രോഗങ്ങള്‍ തുടങ്ങിയ ശാരീരികപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം പോകുമ്പോള്‍ അവരെ വഴക്കു പറഞ്ഞതുകൊണ്ടു മാത്രം കാര്യമായില്ല. പോഷാകാഹാരക്കുറവ് അവരുടെ ബുദ്ധിശക്തിയേയും ഓര്‍മശക്തിയേയും വരെ ബാധിച്ചേക്കാം. ക്ലാസില്‍ തൂങ്ങിയിരിക്കുക, ശ്രദ്ധക്കുറവ് എന്നിവയാണ് ഇത്തരം കുട്ടികളില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍.
ശരീരത്തിൽ ചൊറിച്ചിൽ, കണ്ണിൽ നിന്ന് വെള്ളം വരിക എന്നിങ്ങനെയുള്ള അവസ്ഥയും ഇതിന്റെ ഫലങ്ങളാണ്. പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.
https://www.facebook.com/Malayalivartha