സ്വാദോടെ കഴിക്കുന്ന മീനിൽ രാസവസ്തു ചേർത്തിട്ടുണ്ടോ എന്നറിയാം
മീൻ ഇല്ലാതെ ചോറു കഴിക്കാൻ കഴിയാത്തവരാണ് മിക്ക മലയാളികളും. എന്നാൽ നമ്മൾ കഴിക്കുന്ന മൽസ്യം സുരക്ഷിതമാണോ? പച്ചക്കറികളിൽ രാസ വസ്തുക്കൾ തെളിക്കുന്നുണ്ടെന്നും വിഷരഹിത പച്ചക്കറി വീട്ടിൽ വളർത്തുന്നതാണ് പരിഹാരമെന്നും അടുത്തിടെ വളരെ അധികം പ്രചാരം ലഭിച്ച വസ്തുതയാണ്. എന്നാൽ ഭക്ഷണാവശ്യത്തിനുള്ള മൽസ്യം വീട്ടിൽ വളർത്താൻ പറ്റില്ലല്ലോ? അപ്പോൾ രാസവസ്തുക്കൾ കലർന്ന മീൻ തിരിച്ചറിയുക എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു.
കേരളത്തിലും പുറത്തും ചിലയിടങ്ങളിൽ മൽസ്യബന്ധന തുറമുഖം മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ വരെ പച്ചമീനിനു മുകളിൽ വാരിവിതറിയും വെള്ളത്തിൽ കലക്കിയുമൊക്കെ പ്രയോഗിക്കുന്ന ഒരു വെള്ള പൊടിയുണ്ട്.സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തുവാണിത് .ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, കാൻസർ, അകാലവാർധക്യം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കു കാരണമാകുന്ന ഒന്നാണിത്.
ഫ്രഷ് മീന് തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ നോക്കാം.
1.ഫ്രഷ് മീനിനു ദുര്‍ഗന്ധമോ അമോണിയയുടെ ഗന്ധമോ അനുഭവപ്പെടുകയില്ല. കടല്‍ മണമാണ് ഉണ്ടാവുക. കടലിലെ കാറ്റടിക്കുമ്പോഴുള്ളതുപോലത്തെ ഗന്ധം
അതുപോലെ തിളക്കമുള്ള കണ്ണുകളായിരിക്കും ഫ്രഷ് മത്സ്യങ്ങൾക്ക് . രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിന്റെ കണ്ണുകൾക്ക് നീലനിറമായിരിക്കും.
2. ചെകിളപൂക്കള്‍ ചുവപ്പു നിറവും നനഞ്ഞ പ്രകൃതവും ഉള്ളവ ആയിരിക്കും. മുറിച്ച മത്സ്യം ഫ്രഷ് ആണോയെന്നറിയാന്‍ ഈര്‍പ്പമുണ്ടോയെന്നു നോക്കുക. ഫ്രഷ് എങ്കില്‍ നിറവ്യത്യാസവും ഉണ്ടായിരിക്കില്ല .തവിട്ടു നിറവും അഗ്രഭാഗത്തെ മഞ്ഞനിറവും പതുപതുപ്പും മത്സ്യം പഴകിയതാണെന്ന് ഉള്ളതിന്റെ സൂചനകളാണ്
3. മാംസം അടർന്നു പോരുന്നെങ്കിൾ ഉറപ്പിക്കാം പഴകിയ മീനാണെന്ന്.
4. വലിയ മീനുകൾ മുറിക്കുമ്പോൾ ഉള്ളിൽ നീലനിറത്തിലുള്ള തിളക്കം കണ്ടാൽ അതിൽ രാസപദാര്ഥങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഫ്രഷായ കക്കയുടെയും കല്ലുമ്മക്കായയുടെയും തോട് അല്പം തുറന്ന നിലയിലായിക്കും.
5. ഫ്രീസറിൽ വച്ച മീൻ വാങ്ങുമ്പോൾ നിറവത്യാസമോ വെള്ളയോ കറുപ്പോ നിറത്തിലുള്ള പൊട്ടുകളോ ഉണ്ടോയെന്നു പരിശോധിക്കുക. നിറ വ്യത്യാസമുണ്ടെങ്കിൽ അമോണിയ അടക്കമുള്ള രാസവസ്തുക്കൾ ചേർത്തി രിക്കും.
ഫോർമാലിൻ ചേർത്ത മത്സ്യം എങ്ങനെ തിരിച്ചറിയാം
മത്സ്യം വിൽക്കുന്നവരുടെ കൈകൾ ശ്രദ്ധിച്ചാൽ തന്നെ നാം കഴിക്കുന്നത് വിഷലിപ്തമായ മത്സ്യമാണോയെന്നു മനസ്സിലാക്കാനാകും. അമോണിയ, യൂറിയ, ഫോർമാലിൻ എന്നിവ ചേർത്ത മത്സ്യം സ്ഥിരമായി കൈകാര്യം ചെയ്യുന്നവരുടെ കൈവെള്ള മങ്ങിയനിറത്തിൽ കാണപ്പെടും. നഖത്തോടുചേർന്ന് ചുടുവാതം ബാധിച്ചപോലെ തൊലി വിണ്ടുകീറിയിരിക്കും.
∙മത്സ്യങ്ങളുടെ കണ്ണുകളിൽ ചുവപ്പു രാശിയില്ലെങ്കിൽ തീർച്ചപ്പെടുത്താം രാസവസ്തുക്കൾ ചേർത്ത മത്സ്യമാണിതെന്ന്.
ചെകിളപ്പൂവിന്റെ നിറത്തിൽ കൂടുതൽ കറുപ്പ് കലരുകയോ, ചെകിള ഉയർത്തുമ്പോൾ ദുർഗന്ധം വമിക്കുകയോ ചെയ്താൽ അത് അമോണിയ ചേർത്ത മത്സ്യമാണെന്നു വിലയിരുത്താം.
∙മത്സ്യം കല്ലുപോലെ ഉറച്ചതാണെങ്കിലും സംശയിക്കേണ്ടിയിരിക്കുന്നു.
മത്സ്യം കൊണ്ടുവരുന്ന പെട്ടികളിൽ നിക്ഷേപിച്ചിട്ടുള്ള ഐസിന്റെ നിറം കൂടുതൽ മഞ്ഞയാണെങ്കിൽ അത് ഫോർമാലിൻ ദ്രാവകം ചേർത്ത ഐസാണ്
പൊതുജനങ്ങളുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യുക..
https://www.facebook.com/Malayalivartha