പൈനാപ്പിള്‍: പോഷകങ്ങളുടെ കലവറ
പൈനാപ്പിള്‍ ഒരു പഴം എന്നതിലുപരി അതീവ പോഷകസമ്പുഷ്ടമായ ഫലമാണ്. മനുഷ്യ ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ മൂലികകളാണ് കൈതച്ചക്കയിൽ ഉള്ളത് .
പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുള്ള മാംഗനീസ് ഉറച്ച എല്ലുകളുടെ സംരക്ഷണത്തിനും ആരോഗ്യകരമായ കോശഘടനയ്ക്കും ഉത്തമമാണ് .
ഒരുകപ്പ് പൈനാപ്പിള്‍ കഷ്ണങ്ങളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ശരീത്തിലെ വൈറസുകളേയും ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളേയും പ്രതിരോധിക്കാന്‍ പര്യാപ്തമാണ്.
പ്രകൃതിദത്ത മധുരവും പോഷക മൂല്യങ്ങളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ആഹാരം കൂടിയാണ് പൈനാപ്പിള്‍. മറ്റ് മധുരമുള്ളതും കൊഴുപ്പ് അടങ്ങിയതുമായ ആഹാരങ്ങളെ അപേക്ഷിച്ച് 87 ശതമാനം വെള്ളവും താരതമ്യേന കലോറിയില്ലാത്തതുമാണ് പൈനാപ്പിള്‍.
ദഹന പ്രക്രിയയ്ക്ക് സഹായകമാകുന്നു എന്നത് പൈനാപ്പിളിന്റെ മറ്റൊരു ഗുണമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റുകയും ചെയ്യും. ദഹന പ്രക്രിയ സുഗമമാക്കാന്‍ ആഹാരങ്ങള്‍ക്കിടയ്ക്ക് പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.
മുറിവുകളില്‍ നിന്നും പരിക്കുകളില്‍ നിന്നും ഉണ്ടായേക്കാവുന്ന പഴുപ്പ്, നീര്‍വീക്കം, ചതവ്, മുറിവുണങ്ങുന്നതിനുള്ള സമയം എന്നിവ കുറയ്ക്കുന്നതിനും ബ്രോമെലയ്ന്‍ സഹായകമാണ്.
കാഴ്ച്ച ശക്തി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ആഹാരരീതി നിലനിര്‍ത്തുന്നതിനും പൈനാപ്പിള്‍ സഹായിക്കുന്നുണ്ട്. ആഹാരത്തില്‍ കൂടുതല്‍ പൈനാപ്പിള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നതിനും സഹായിക്കും.
https://www.facebook.com/Malayalivartha