ചിക്കൻ പ്രേമികൾക്കൊരു മുന്നറിയിപ്പ്; ചിക്കനിൽ നിന്നും കാൻസർ വരാൻ സാധ്യത
ചിക്കൻ ഇന്ന് നമ്മുടെ തീൻ മേശയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവം ആയി മാറിക്കഴിഞ്ഞു. പ്രായവ്യത്യാസമില്ലാതെ ഏവരുടെയും ഇഷ്ടവിഭവമാണിന്നു ചിക്കൻ. ചിക്കൻറെ തന്നെ പല വറൈറ്റിയിലുള്ള ആഹാരസാധനങ്ങൾ ഇന്ന് സുലഭമാണ്. എന്നാൽ ചിക്കൻ പ്രേമികൾക്കൊരു മുന്നറിയിപ്പ് തരാം. ചിക്കൻ പ്രേമം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഒരു പക്ഷേ കാൻസറിലേക്കാകാം.
കാരണം ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഇറച്ചിക്കോഴികളിൽ വലിയ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇറച്ചി കോഴികൾക്ക് നൽകുന്ന തീറ്റയിൽ ചേർക്കുന്ന ആർസനിക് എന്ന രാസവസ്തുവാണ് കാൻസറിലേക്കു നയിക്കുന്നത്. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് ആർസനിക് കോഴികൾക്ക് നൽകുന്നത്. ആർസനിക് ചേർന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും.
ചെറിയ അളവിൽ ആർസനിക് ആടങ്ങിയ ചിക്കൻ കഴിക്കുന്നത് പ്രശ്നമാകില്ല. എന്നാൽ അധികമായാൽ അമൃതും വിഷം എന്നാണല്ലോ. അതുകൊണ്ടു തന്നെ ഇത്തരം ചിക്കൻറെ സ്ഥിരമായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കാൻ മാത്രമല്ല കൊച്ചു കുട്ടികളിൽ ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുമുണ്ടാക്കാനും ഇതിനു കഴിയും. മെർക്കുറിയെക്കാൾ നാലിരട്ടി അപകടകരമാണ് ആർസനിക്.
ചിക്കൻറെ അമിത ഉപയോഗം കാരണം ചർമത്തിലെ കോശങ്ങളിൽ മാറ്റം സംഭവിക്കുകയും ഇത് കാൻസറിന് കാരണമാകുന്ന കാർസിനോമ ടിഷ്യു ശരീരത്തിൽ പ്രവേശിക്കാനും തൻമൂലം ലങ്സ്, കിഡ്നി, ബ്ലാഡർ, ലിവർ കാൻസറുകൾക്കുള്ള സാധ്യതയുമുണ്ട്. എന്തായാലും ചിക്കൻ പ്രേമികൾ ഒരു മുൻകരുതലോടെ ഭക്ഷിച്ചാൽ നന്ന്.
https://www.facebook.com/Malayalivartha