ചിക്കന്‍ മാക്കറോണി
1. മാക്കറോണി - 250 ഗ്രാം
2. ചിക്കന്‍ ഷ്രഡ്‌സ് (ചിക്കന്‍ ഉപ്പിലിട്ട് വേവിച്ച് എല്ല് എടുത്തു കളഞ്ഞ്
ചെറുതായി വേര്‍തിരിച്ചത്) - 1 കപ്പ്
3. കാരറ്റ് (നീളത്തില്‍ നേരിയതായി അരിഞ്ഞത്) - 1/2 കപ്പ്
4. ബീന്‍സ് (നീളത്തില്‍ നേരിയതായി അരിഞ്ഞത്) - 1/2 കപ്പ്
5. സവാള (കൊത്തിയരിഞ്ഞത്) - 1 എണ്ണം
6. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 2 ടീസ്‌പൂണ്‍
7. മുളകുപൊടി - 1 ടീസ്‌പൂണ്‍
8. കുരുമുളകുപൊടി - 1/2 ടീസ്‌പുണ്‍
9. ഗരംമസാല - 1/4 ടീസ്‌പൂണ്‍
10. മല്ലിയില (ചെറുതായി അരിഞ്ഞത്) - 2 ടേബിള്‍സ്‌പൂണ്‍
11. എണ്ണ - 2 ടേബിള്‍സ്‌പൂണ്‍
12. ഉപ്പ് - ആവശ്യത്തിന്
ഉപ്പിട്ട് വെള്ളം തിളപ്പിച്ച് അതില്‍ മാക്കറോണി ഇട്ട് വേവിച്ച് വെള്ളം ഊറ്റി കളയുക. വേവിച്ച മാക്കറോണിയില്‍ കുറച്ച് തണുത്ത വെള്ളമൊഴിച്ച് ഒന്നുകൂടി ഊറ്റി കളയുക. ഇത് മാറ്റി വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞുവച്ചിരിക്കുന്ന സവാള വഴറ്റുക. സവാള വഴന്നു കഴിയുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേര്‍ക്കുക. ഇത് 3 മിനിട്ട് വഴറ്റി നിറം മാറികഴിയുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും കുരുമുളകു പൊടിയും ചേര്‍ക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ബീന്‍സും കാരറ്റും ചേര്‍ക്കുക. അല്‌പം വെള്ളം തളിച്ച് അടച്ചുവച്ച് വേവിക്കുക. ഇതിലേക്ക് വെന്ത പച്ചക്കറികളും കൂടെ വേവിച്ച് വേര്‍തിരിച്ചു വച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കുക. 2 മിനിട്ട് വഴറ്റുക. ഗരംമസാല പൊടിയും കൂട്ടിയോജിപ്പിക്കുക. വേവിച്ച് വച്ചിരിക്കുന്ന മാക്കറോണിയും ഇതില്‍ യോജിപ്പിച്ച് 2 മിനിട്ട് തീയില്‍ വയ്‌ക്കുക. ഇത് മല്ലിയില വച്ച് അലങ്കരിച്ച് പച്ചക്കറി സാലഡിന്റെ കൂടെ കഴിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha