പശുവിൻ പാൽ ആരോഗ്യത്തിന് ഗുണം ചെയ്യില്ല
ദിവസവും രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ പലർക്കും നിര്ബന്ധമാണ്. അതുപോലെ ചെറിയ കുട്ടികളെ എന്നും രാവിലെയും വൈകുന്നേരവും നിർബന്ധിപ്പിച്ച് പാൽ കുടിപ്പിക്കുന്ന പതിവുമുണ്ട്. എന്നാൽ ഈ ഭക്ഷണ ശീലം നല്ലതാണോ?
യഥാർത്ഥത്തിൽ പശുവിൻ പാൽ മനുഷ്യന് കുടിക്കാൻ പറ്റുന്ന തരത്തിലുള്ളതല്ല. മുലപ്പാലിന്റെ ഗുണങ്ങളൊന്നും പശുവിൻ പാൽ കുടിക്കുന്നതുകൊണ്ട് ഉണ്ടാകില്ല.
വര്‍ഷങ്ങളായി ഈ മേഖലയില്‍ പരീക്ഷണം നടത്തുന്ന ന്യൂട്രീഷണല്‍ എപിഡെമോളജിസ്റ്റ് കാരിന്‍ മൈക്കല്‍സ് നിർദ്ദേശിക്കുന്നത് നല്ല ആരോഗ്യത്തിന് പശുവിന്‍ പാല്‍ ഒഴിവാക്കാനാണ്. വേണമെങ്കിൽ ഒരു ബീര്‍ ദിവസം കഴിക്കുന്നതിൽ വിരോധമില്ലെന്നും പറയുന്നു.
യുസിഎല്‍എ ഫീല്‍ഡിംഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന ന്യൂട്രീഷണല്‍ എപിഡെമോളജിസ്റ്റ് ആണ് കാരിന്‍ മൈക്കല്‍.
പശുവിൻ പാല്‍ ഉപയോഗം നിരവധി കാന്‍സര്‍ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ആല്‍മണ്ട്, സോയ മില്‍ക്ക് എന്നിവ പശുവിൻ പാലിനേക്കാൾ ഗുണകരമാണെന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്.
അതേ സമയം മദ്യത്തിന്റെ ഉപയോഗത്തെ കുറിച്ച് സാധാരണ കരുതുന്നതില്‍ നി്ന്ന് വ്യത്യസ്തമായ അഭിപ്രായമാണ് കാരിന്‍ മൈക്കല്‍ മുന്നോട്ട് വെക്കുന്നത്. കോറോണറി ആര്‍ട്ടറിയെ മദ്യം ശുചീകരിക്കുമെന്നും അതിനാല്‍ കോറോണറി അസുഖങ്ങള്‍ ഉണ്ടാവില്ലെന്നും കാരിന്‍ മൈക്കല്‍ പറഞ്ഞു. എന്നാല്‍ അധികമായാല്‍ കാന്‍സര്‍ ഉള്‍പ്പെടെ വരാം. അതിനാല്‍ ഒരു ബീര്‍, അല്ലെങ്കില്‍ അത് പോലെ അളവില്‍ മദ്യം കഴിക്കാമെന്നും കാരിന്‍ മൈക്കല്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
https://www.facebook.com/Malayalivartha