ശരീരത്തിനാവശ്യമുള്ള പോഷകങ്ങൾ ഉറപ്പുവരുത്താൻ ഇത് ചെയ്യൂ
രക്തഗ്രൂപ്പിനനുസരിച്ച് വേണം ശരിക്കും നമ്മള്‍ ഭക്ഷണം കഴിക്കാന്‍. കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് നമ്മുടെ രക്തത്തിലേക്ക് വേണ്ട പോഷകങ്ങള്‍ ലഭ്യമാവുന്നത്. രക്തഗ്രൂപ്പുകള്‍ക്കെല്ലാം ചേരുന്ന തരത്തില്‍ ഭക്ഷണം കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ രക്തഗ്രൂപ്പിനനുസരിച്ച് കഴിക്കേണ്ടത് എന്ന് നോക്കാം.
ഗ്രൂപ്പ് എയില്‍ പെട്ട രക്തമുള്ളവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിയ്ക്കേണ്ടത്. ആപ്പിള്‍, ഈന്തപ്പഴം, പ്രോട്ടീനുകള്‍ പച്ചക്കറികള്‍ എന്നിവയാണ് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടത്.
ബി ഗ്രൂപ്പില്‍ പെട്ട രക്തമുള്ളവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യവിഭവങ്ങള്‍ക്ക് ഭക്ഷണശൈലിയില്‍ പ്രാധാന്യം നല്‍കണം. മാത്രമല്ല കാപ്പിയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. മാത്രമല്ല മദ്യപാനം ഉപേക്ഷിക്കാന്‍ തയ്യാറാവണം.
ചിക്കൻ , മട്ടൻ , മുട്ട, പയറുവര്‍ഗ്ഗങ്ങൾ , പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം .
എ ബി ഗ്രൂപ്പില്‍ പെട്ടവര്‍ പ്രധാനമായും പാലുല്‍പ്പന്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മാത്രമല്ല മദ്യം പൂര്‍ണമായും ഉപേക്ഷിക്കണം.
ഗ്രൂപ്പ് ഒയില്‍ പെട്ടവരും ഭക്ഷണത്തിന്റെ കാര്യത്തില്‍ പുറകിലോട്ട് നിക്കരുത്. ബീന്‍സ്, ഗോതമ്പ്, മീന്‍, പാല്‍, പഴം എന്നിവയെല്ലാം ധാരാളം കഴിക്കണം.കൂടാതെ ഉപ്പും മുളകും ആവശ്യത്തിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
https://www.facebook.com/Malayalivartha