സുഖ നിദ്രക്ക് അത്താഴത്തിൽ ഇവ ഉൾപ്പെടുത്താം
അത്താഴം ലഘു ആക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണ്.നല്ല ഉറക്കം ലഭിക്കാനും ഇത് സഹായകകരമാണ്. ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. പലർക്കും ഇന്ന് അപ്രാപ്യമായ കാര്യവും അത് തന്നെയാണ്. ഇതിനു പ്രധാന കാരണം ഭക്ഷണരീതിയിൽ വന്ന മാറ്റം തന്നെയാണ്.
നല്ല ഉറക്കത്തിനു സഹായിക്കുന്ന ഭക്ഷണരീതികൾ ഏതെല്ലാമാണെന്നു നോക്കാം.
ഇടവിട്ടുള്ള ഭക്ഷണരീതി ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്തുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായകകരമാണ്. നല്ല ഉറക്കം ലഭിക്കാന്‍ ഭക്ഷണത്തിനും പങ്കുണ്ട്. ശാന്തമായ മനസും നല്ല ഭക്ഷണവും ഉണ്ടെങ്കിലേ നല്ല ഉറക്കം ലഭിക്കൂ.
രാത്രിയില്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതും വൈകി ഭക്ഷണം കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും. തണുത്ത ഭക്ഷണം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
നല്ല ഉറക്കത്തിന് വിറ്റാമിന്‍ ബി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചിക്കന്‍, കൊഴുപ്പ് കുറഞ്ഞ മറ്റ് മാംസഭക്ഷണങ്ങള്‍, മത്സ്യം, പഴങ്ങള്‍, ഉരുളക്കിഴങ്ങ്, ഗോതമ്പ് തുടങ്ങിയവ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങളാണ്
ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്‌നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്‌നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ വാഴപ്പഴം സ്ഥിരമായി കഴിച്ചാല്‍ ദഹനം എളുപ്പമാകുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും.
തേൻ ഉറക്കത്തെ സഹായിക്കുന്ന ഒന്നാണ്. തേനിൽ അടങ്ങിയിട്ടുള്ള ട്രിപ്‌റ്റോഫാന്‍ ഉറക്കത്തെ സഹായിക്കുന്ന സെറോട്ടോണിന്‍, മെലാട്ടോണിന്‍ എന്നി ഹോര്‍മോണുകളെ ഉൽപ്പാദിപ്പിക്കും. പ്രമേഹം പോലുള്ള രോഗാവസ്ഥയില്ലാത്തവർക്ക് ഉറങ്ങുന്നതിനു മുൻപ് അൽപ്പം തേൻ കഴിക്കുന്നത് നല്ല ഉറക്കത്തിനു സഹായകകരമാണ്.
ഒന്നോ രണ്ടോ വാല്‍നട്ട്,ബദാം എന്നിവ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു.
കൂടാതെ തലവേദനയ്ക്കും ബദാം ഒരു നല്ല പരിഹാരമാര്‍ഗമാണ്.
ചെറിപ്പഴത്തിന്റെ ജൂസ് കുടിക്കുന്നത് രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.
അമിനോ ആസിഡുകള്‍ അടങ്ങിയ മുട്ട ഓറെകിസിന്‍ പ്രോട്ടീനുകളെ ഉല്‍പാദിപ്പിക്കുന്ന നാഡീകോശങ്ങളെ ഉത്തേജിപിക്കും. ഒപ്പം മുട്ടയിലെ വിറ്റാമിന്‍ ഡി നന്നായി ഉറങ്ങാന്‍ സഹായിക്കും.
രാത്രിയില്‍ ഉറക്കത്തിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ കാരണമാകും. ഇവയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള കാല്‍സ്യമാണ് ഉറക്കത്തെ എളുപ്പമാക്കുന്നത്.
https://www.facebook.com/Malayalivartha