ദിവസവും മുട്ട കൊടുത്താൽ കുട്ടികളിലെ വളർച്ച നിരക്ക് ഉയർത്താനാകും
മുട്ട ഒരു സമീകൃതാഹാരമാണെന്നു അറിയാമല്ലോ. മാത്രവുമല്ല മറ്റു ഭക്ഷണ പദാർത്ഥങ്ങളേക്കാൾ വേഗത്തിൽ ലഭ്യമാകുന്നതും വേഗത്തിൽ പാകം ചെയ്യാവുന്ന തുമായ ഒന്നാണ് ഇത്. കുട്ടികളിലെ വളർച്ച നിരക്കിനെ സ്വാധീനിക്കുന്നതിൽ മുട്ടക്ക് വലിയൊരു പങ്ക് ഉണ്ട്. അതുകൊണ്ടു തന്നെ അമ്മമാർ കുട്ടികൾ വളർച്ചയെ കുറിച്ച ആകുലപെടേണ്ട. പകരം അവരുടെ ഭക്ഷണത്തിൽ ദിവസവും ഒരു മുട്ടയെങ്കിലും ഉൾപെടുത്താൻ ശ്രമിക്കൂ.
ദിവസവും ഒരു മുട്ട കഴിച്ചാൽ കുട്ടികളിലെ വളർച്ച മുരടിപ്പ് തടയാനും വളർച്ച വേഗത്തിലാക്കാനും കഴിയും. ദിവസവും മുട്ട കഴിക്കുന്നതിലൂടെ 47 ശതമാനം വരെ വളർച്ച മുരടിപ്പ് കുറയ്ക്കാൻ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്.
ചെറിയ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
മുട്ട കൈകാര്യം ചെയ്യുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.
1 മുട്ടയുടെ മഞ്ഞയും വെള്ളയും നല്ലതുപോലെ ഉറയ്ക്കുന്നതു വരെ അത് വേവിക്കണം. മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ 160 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കണം.
2 മുട്ട മറ്റ് ഭക്ഷണപദാർത്ഥങ്ങളോടൊപ്പം സൂക്ഷിക്കാൻ പാടില്ല. മുട്ടയോടൊപ്പം ഇൻസ്റ്റന്റ് ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കരുത്.
3 മുട്ട കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.
4 റഫ്രിജറേറ്ററിനു പുറത്ത് എടുത്തുവച്ചാൽ രണ്ടു മണിക്കൂറിനകം ഉപയോഗിച്ചില്ലെങ്കിൽ മുട്ട കേടാകുന്നതാണ്.
5 മുട്ട വാങ്ങി രണ്ടാഴ്ചയ്ക്കകം ഉപയോഗിക്കേണ്ടതാണ്.
6 മുട്ട വേവിക്കാതെ പച്ചയ്ക്കു കഴിക്കുന്നത് നല്ലതല്ല.
ഇപ്രകാരം ശ്രദ്ധിച്ചു ഉപയോഗിച്ചാൽ കുട്ടികളുടെ വളർച്ചക്ക് മുട്ട വളരെയേറെ പ്രയോജനം ചെയ്യുമെന്നതിൽ സംശയം വേണ്ട.
https://www.facebook.com/Malayalivartha