നോമ്പുകാലത്തെ ഭക്ഷണ ശീലം ആരോഗ്യപ്രദമാക്കാം
പ്രകൃതിജീവനന്മിലെ പ്രധാന ഘടകവും ആരോഗ്യദായകവുമായ ഉപവാസത്തിന് പ്രധാന്യം നല്‍കിയുള്ള നോമ്പനുഷ്ഠാനം സ്വാഭാവികമായും വിശ്വാസിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉത്തമമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ നടന്നുവരുന്ന നോമ്പുതുറയും അതോടനുബന്ധിച്ചുള്ള ജീവിത രീതികളും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യും എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
പകല്‍ മുഴുവന്‍ നോമ്പെടുക്കുന്നവര്‍ നോമ്പുതുറ സമയത്തും ശേഷവും ഏതോ തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നതുപോലെ മത്സരബുദ്ധിയോടെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന കാഴ്ച സാധാരണമാണ്. ഈ രീതി നോമ്പുകൊണ്ട് മതം ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍നിന്ന് അകറ്റുന്നു എന്നുമാത്രമല്ല, വിശ്വാസിയെ രോഗിയാക്കാനും ഇടയാക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ നല്ലവണ്ണം ഭക്ഷണം കഴിക്കണം എന്ന വിശ്വാസം പണ്ടുമുതലേ ഉള്ളതാണ്. എന്നാല്‍ നല്ല ഭക്ഷണം കഴിക്കുക എന്നതിന് പകരം കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുക എന്ന് തെറ്റിധരിച്ചുള്ളതാണ് നമ്മുടെ ആഹാരരീതി. കൂടുതല്‍ ജോലിചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ ഭക്ഷണം കഴിക്കണം എന്നും ശരീരം പ്രവര്‍ത്തിക്കുന്നതിനനുകരിച്ച് ഭക്ഷണം വേഗത്തില്‍ ദഹിക്കുന്നു എന്നുംമറ്റുമുള്ള ചില ധാരണകളും നാം വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇവ തികച്ചും തെറ്റായ ധാരണകളാണ്. ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശേഷി നിലനിര്‍ത്താന്‍ വ്യായാമം ആവശ്യമാണെങ്കിലും സത്യത്തില്‍ ഭക്ഷണശേഷം വിശ്രമം ലഭിച്ചാലേ അത് പൂര്‍ണമായി ദഹിക്കുകയുള്ളു. ഭക്ഷണം ദഹിക്കുന്നത് ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശേഷിയെയും ദഹനരസങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഒരുതവണ ഭക്ഷണം കഴിച്ചാല്‍ അത് നാലുമണിക്കൂറില്‍ കൂടുതല്‍ നേരം ആമാശയന്മില്‍ കിടക്കുന്നു. ആമാശയം ഉത്പാദിപ്പിക്കുന്ന ഹൈഡ്രോകേ്ളാറിക് ആസിഡില്‍ കിടന്നുള്ള അരയലിന് ശേഷം അവ അല്‍പാല്‍പ്പമായി ചെറുകുടലിലേക്ക് നീങ്ങുന്നു. അവിടെ വെച്ചാണ് ആവശ്യമുള്ള കൊഴുപ്പും പോഷകങ്ങളും ശരീരം വലിച്ചെടുക്കുന്നത്.
അതേസമയം വേണ്ടത്ര ആരോഗ്യമില്ലാത്തവരുടേയോ രോഗികളുടെയോ കാര്യത്തില്‍ ഈ നാലുമണിക്കൂര്‍ അഞ്ചോ ആറോ മണിക്കൂറോ അതിലധികമോ നീളാനും മതി. ചുരുക്കത്തില്‍ ആവശ്യത്തിലധികം അളവില്‍ ആഹാരം കഴിക്കുന്നതും ഇടക്കിടെ ആഹാരം കഴിക്കുന്നതും ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് സമ്മാനിക്കുക.
https://www.facebook.com/Malayalivartha