എന്താണ് ഹൃദയാഘാതം? ഹൃദയാഘാത സാധ്യത കുറയ്ക്കാൻ എന്ത് ചെയ്യാം
ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് ഇന്ന് നമുക് ഏറെ പരിചിതമായ ഒന്നാണ്. കാരണം നമുക്ക് ചുറ്റും ഹൃദ്രോഗികളുടെ ഒരു നിര തന്നെ ഉണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങൾ ആണ് ഇതിലേക്കു നമ്മെ നയിക്കുന്നത്. ആഹാരരീതികൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, ശരീരത്തിന് വ്യായാമം ലഭിക്കാതിരിക്കുക എന്നിങ്ങനെ നിരവധിയാണ് ഹൃദ്രോഗത്തിലേക്ക് നമ്മെ നയിക്കുന്ന കാരണങ്ങൾ.
എന്താണ് ഹൃദയാഘാതം?
ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അവസ്ഥ. അതിനെയാണ് നമ്മൾ ഹൃദയാഘാതം എന്ന് പറയുന്നത്. ഹൃദയപേശികളിൽ രക്തമെത്തിക്കുന്നത് കൊറോണറി ധമനികൾ ആണ്. ഈ ധമനികളിൽ തടസ്സമുണ്ടാകുന്നതിനാൽ ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം കുറയും. ഇതാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്. വാർദ്ധക്യം, പുകവലി, രക്താതിമർദ്ദം, ചില തരം കൊഴുപ്പുകൾ എന്നിവയും ഹൃദ്രോഗത്തിനു കാരണമാകുന്നുണ്ട്.
ഹൃദയാഘാത സാധ്യത എങ്ങനെ കുറയ്ക്കാം?
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ദിവസവും ഏത്തപ്പഴമോ വെണ്ണപ്പഴമോ(അവോക്കോഡ) കഴിച്ചാൽ മതിയെന്നാണ് ഗവേഷകരുടെ നിഗമനം. എന്തെന്നാൽ ഈ ഫലങ്ങൾ ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ കട്ടി കുറയ്ക്കുന്നതിനും ബ്ലോക്ക് ഉണ്ടാകുന്നതു തടയുന്നതിനും സഹായിക്കും. പൊട്ടാസ്യം ധാരളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നത് ഹൃദ്രോഗം ഒരുപരിധിവരെ തടയാൻ സഹായിക്കും.
ആർട്ടറിയുടെ കട്ടി കൂടുന്നതാണ് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നത്. പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എലികൾക്കു നൽകി ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ അവയുടെ പ്രധാന ഹൃദയധമനിയായ അരോട്ടയുടെ കട്ടി കുറഞ്ഞതായി കണ്ടു. പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നത്. ആർട്ടറിയുടെ ഇലാസ്തികത നിലനിർത്തുന്നതിന് പൊട്ടാസ്യം സഹായിക്കുമെന്നു ഗവേഷകർ പറയുന്നു. പൊട്ടാസ്യം അടങ്ങിയ ആഹാര സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രമിക്കുക.
തൊലി കളയാത്ത ഗോതമ്പ്, തവിട് കളയാത്ത അരി, ബജ്റ, മുത്താറി, ചണ, ഒാട്സ് പോലുള്ള പദാർഥങ്ങൾ എന്നിവ കഴിക്കുന്നതും ഹൃദയാരോഗ്യം വർധിപ്പിക്കുന്നു. ദിവസവും ഒരു കൈപ്പിടി അഥവാ കാൽ കപ്പ് അണ്ടിപ്പരിപ്പുകൾ കഴിക്കാം. ഹൃദയപ്രശ്നങ്ങളിൽ ഭക്ഷണമാറ്റങ്ങളുൾപ്പെടെയുള്ളവ ഗുണം ചെയ്യും. ദിവസവും 2400 മി.ഗ്രാം വെളുത്തുള്ളി നീര് ഒരു വർഷത്തോളം കഴിച്ചവരിൽ ഹൃദ്രോഗം ഒഴിവായതായും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha