മഷ്റൂം ക്രീം സൂപ്പ്
മില്‍ക്കി മഷ്റൂം - 200 ഗ്രാം
ചൂടുവെള്ളം -രണ്ട് കപ്പ്
സവാള കൊത്തിയരിഞ്ഞത് - രണ്ടു കപ്പ്
ബട്ടര്‍ - കാല്‍ക്കപ്പ്
മൈദ - മൂന്ന് ടേബിള്‍സ്പൂണ്‍
പാല് - മൂന്നു കപ്പ്
ഉപ്പ്, കുരുമുളകുപാടി - പാകത്തിന്
ഒരു സോസ്പാനില്‍ കൂണ്(മഷ്റും), വെള്ളം, സവാള എന്നിവ തിളപ്പിക്കുക. ശേഷം മൂടിവച്ച് ഇരുപതുമിനിറ്റ് വറ്റിക്കുക. നോണ്സ്റ്റിക്പാനല് ബട്ടര്‍ ഉരുക്കി തീ കുറച്ചശേഷം മൈദ ചേര്‍ത്ത് മൂപ്പിക്കുക. പാല് ചേര്‍ത്ത് നന്നായി ഇളക്കി കുറുക്കുക. കുറുക്കി തയാറാക്കിയ വൈറ്റ് സോസ്, കൂണ് വേവിച്ചതില്‍ ചേര്‍ക്കുക. പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ വിളമ്പാം. വെള്ളത്തിനു പകരം ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്ത് മഷ്റും ക്രീം സൂപ്പ് തയാറാക്കാവുന്നതാണ്.
https://www.facebook.com/Malayalivartha