ബേബികോണ്‍ ഫ്രൈ
1. ബേബികോണ്‍ - 10 എണ്ണം
2. കോണ്‍ ഫ്ളോര്‍ - 2 ടേബിള്‍സ്പൂണ്‍
3. മൈദ - 5 ടേബിള്‍സ്പൂണ്‍
4. മുളകുപൊടി - 11/2 ടീസ്പൂണ്‍
5. ഇഞ്ചി, വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്‍
6. ഉപ്പ് - ആവശ്യത്തിന്
7. എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബേബി കോണ്‍ നന്നായി കഴുകി തുടച്ച് നീളത്തില്‍ രണ്ടായി മുറിച്ച് വയ്ക്കുക. ബാക്കി ചേരുവകളെല്ലാം വെള്ളമൊഴിച്ച് മുക്കിപൊരിക്കാന് പാകത്തിന് കുഴച്ചെടുക്കുക. ബേബി കോണ്‍ ഇതില്‍ മുക്കി ചൂടാക്കിയ എണ്ണയില്‍ പൊരിച്ചെടുക്കുക. ഇത് ചൂടോടെ ടുമാറ്റോ സോസ് കൂട്ടി കഴിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha