മീറ്റ് ലോഫ്
ആവശ്യമുള്ള സാധനങ്ങള്‍
ബേക്ക് ചെയ്‌തെടുത്ത ഇറച്ചി മിശ്രിതവും സോസും
മാട്ടിറച്ചി കീമാ കൊഴുപ്പു നീക്കിയത് - 500 ഗ്രാം
തൈര് - മുക്കാല്‍ കപ്പ്
മുട്ട – രണ്ടെണ്ണം
വെളുത്തുള്ളി അരച്ചത് - ഒരു ചെറിയ സ്‌പൂണ്‍
ഇഞ്ചി അരച്ചത് - ഒരു ചെറിയ സ്‌പൂണ്‍
ഗരംമസാലപ്പൊടി - ഒരു ചെറിയസ്‌പൂണ്‍
മല്ലിയില - രണ്ട് വലിയ സ്‌പൂണ്‍
ഉപ്പ് - ഒരു ചെറിയ സ്‌പൂണ്‍
കുരുമുളകുപൊടി - ഒരു ചെറിയസ്‌പൂണ്‍
വെള്ളത്തില്‍ കുതിര്‍ത്ത് പിഴി ഞ്ഞെടുത്ത് പൊടിച്ച റൊട്ടി - മൂന്ന് കഷണങ്ങള്‍
സോസ് മൈദ - ഒരു ചെറിയ സ്‌പൂണ്‍
കടുകുപൊടി - അര ചെറിയ സ്‌പൂണ്‍
വൂസ്‌റ്റര്‍ സോസ് - ഒരു വലിയ സ്‌പൂണ്‍
ടുമാറ്റോ സോസ് - ഒരു വലിയ സ്‌പൂണ്‍
ചില്ലി സോസ് - ഒരു വലിയ സ്‌പൂണ്‍
തയാറാക്കുന്നവിധം
കീമാ വൃത്തിയായി കഴുകി പിഴിഞ്ഞെടുക്കുക. തൈര്, മുട്ട, വെളുത്തുള്ളി, ഇഞ്ചി, ഗരംമസാല, മല്ലിയില, ഉപ്പ്, കുരുമുളകുപൊടി, റൊട്ടി എന്നിവ നന്നായി യോജിപ്പിച്ച് കീമായില്‍ ചേര്‍ക്കുക. മയം പുരട്ടിയ ഒരു റൊട്ടി ടിന്നില്‍ ഈ മിശ്രിതം ഒഴിച്ച്, മുകള്‍ഭാഗം മൃദുവാക്കിയ, പാത്രം നന്നായടച്ച് ആവിയില്‍ വേവിച്ചെടുക്കുക. വേവിച്ച ഇറച്ചില്‍നിന്ന് ചാര്‍ ഊറി വന്നിട്ടുണ്ടെങ്കില്‍ അത് ഒരു പ്ലേറ്റില്‍ ഒഴിക്കുക. സോസിന്റെ ചേരുവകളെല്ലാം ഇതില്‍ യോജിപ്പിച്ച് നന്നായിളക്കുക. സോസില്‍ കട്ടകള്‍ ഒന്നും ഉണ്ടായിരിക്കരുത്. ഈ സോസ് തയാറാക്കിയ റൊട്ടിയുടെ മീതെ ഒഴിച്ച് പ്രീ ഹിറ്റ് ചെയ്‌ത അവ്‌നില്‍ ഇടത്തരം ചൂടില്‍ 10- 15 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.
https://www.facebook.com/Malayalivartha