കശുവണ്ടി-കുഞ്ഞുള്ളി പെരളന്‍
അണ്ടിപരിപ്പ് ഒരുകപ്പ്
ഉള്ളി രണ്ടര കപ്പ്
സവാള അരിഞ്ഞത് ഒരു കപ്പ്
ഇഞ്ചി ചെറിയ കഷണം
വെളുത്തുള്ളി നാല് അല്ലി
പച്ചമുളക് നാല്
തക്കാളി മൂന്ന്
തേങ്ങാപാല്‍ ഒരു കപ്പ്
മല്ലിപ്പൊടി ഒരു ടേബിള്‍സ്‌പൂണ്‍
മുളകുപൊടി ഒന്നര ടേബിള്‍സ്‌പൂണ്‍
ജീരകപ്പൊടി അര ടീസ്‌പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
കടുക് അര ടീസ്‌പൂണ്‍
വറ്റല്‍ മുളക് നാല്
ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, നീളത്തില്‍ അരിഞ്ഞ പച്ച മുളക്, സവാള എന്നിവ വഴറ്റുക. സവാള നന്നായി വഴന്നു കഴിയുമ്പോള്‍ പൊടിയായ മസാലക്കൂട്ടുകള്‍ ചേര്‍ക്കുക. തക്കാളിയും ഉപ്പും ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. നന്നായി കുറുകിവരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുക. ഉള്ളി ഒന്നോടെ ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. എണ്ണയില്‍ വറുത്തെടുത്ത അണ്ടിപരിപ്പ് ചേര്‍ത്ത് ഇളക്കി വാങ്ങുക. കടുക് താളിച്ച് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha