മിക്‌സഡ് അച്ചാര്‍ തയ്യാറാക്കാം
അധികം സമയം ചിലവഴിക്കാതെ തന്നെ ഉണ്ടാക്കാന്‍ എളുപ്പമാണ് അച്ചാറുകള്‍. ഏതെങ്കിലും ഒരുകൂട്ടം അച്ചാറെങ്കിലും അടുക്കളയില്‍ കരുതാത്തവരുമുണ്ടാകില്ല. മിക്‌സഡ് അച്ചാര്‍ എങ്ങനെയുണ്ടാക്കുന്നതെന്നു നോക്കാം
നെല്ലിക്ക 10 എണ്ണം
വെളുത്തുള്ളി 100 ഗ്രാം
ഈന്തപ്പഴം50 ഗ്രാം
പിരിയന്‍ മുളകുപൊടി മൂന്നു സ്പൂണ്‍
നല്ലെണ്ണ മൂന്നു സ്പൂണ്‍
മഞ്ഞള്‍പൊടി ചെറിയ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉലുവപ്പൊടി ഒരു നുള്ള്
വാളന്‍പുളി നെല്ലിക്ക വലുപ്പത്തില്‍
കായപ്പൊടി ചെറിയ സ്പൂണ്‍
ശര്‍ക്കര ആവശ്യത്തിന്
നെല്ലിക്ക, വെള്ളത്തില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് മുക്കാല്‍ വേവ് ആകുമ്പോള്‍ കോരിയെടുക്കുക. ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളി വഴറ്റുക. രണ്ടു മിനിട്ടിനുശേഷം ഈന്തപ്പഴം കുരുകളഞ്ഞ് നീളത്തില്‍ അരിഞ്ഞ് ചേര്‍ക്കുക. അതിനോടൊപ്പം വേവിച്ചുവെച്ച നെല്ലിക്കയും ചേര്‍ത്ത് മൂന്നു മിനിട്ട് ഇളക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് ഇവ ചേര്‍ത്ത് പച്ച മണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് വാളന്‍പുളി പിഴിഞ്ഞതും നെല്ലിക്ക വേവിച്ച വെള്ളവും ചേര്‍ക്കുക. അല്‍പം ശര്‍ക്കര ചീകി ഇടുക.
ഒരു ചെറിയ സ്പൂണ്‍ കായപ്പൊടിയും ചേര്‍ക്കുക. ഗ്രേവി ആവശ്യത്തിന് കുറുകിവരുമ്പോള്‍ ഒരു നുള്ള് ഉലുവാപ്പൊടി ചേര്‍ത്ത് വാങ്ങുക.
https://www.facebook.com/Malayalivartha