ആരോഗ്യത്തിനും സൗന്ദര്യത്തിനും നാരങ്ങ
* അരഗ്ലാസ് കട്ടന്‍ചായയില്‍ പകുതി ചെറുനാരങ്ങയുടെ നീരു ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കം മാറും.
* ചെറുനാരങ്ങാനീരില്‍ സമം ഇഞ്ചിനീരും നാല് ഏലയ്‌ക്ക പൊടിച്ചതും ഒരു ചെറിയ സ്‌പൂണ്‍ പഞ്ചസാരയും ചേര്‍ത്തു തുള്ളി തുള്ളിയായി ഇറ്റിച്ചു കഴിക്കുക. ദഹനക്കേടു മാറാനും വിശപ്പുണ്ടാകാനും നല്ലതാണ്.
* ഉപ്പും ഉമിക്കരിയും ചെറുനാരങ്ങാനീരും ചേര്‍ത്ത് പതിവായി പല്ലുതേച്ചാല്‍ പല്ലിനു വെളുപ്പുനിറം കുട്ടും.
* കാല്‍ ചെറിയ സ്‌പൂണ്‍ ചെറുനാരങ്ങാനീരും അര ചെറിയ സ്‌പൂണ്‍ പാല്‍പ്പൊടിയും കാല്‍ ചെറിയ സ്‌പൂണ്‍ മുട്ടയുടെ വെള്ളയും ചേര്‍ത്തു മുഖത്തു പുരട്ടുക. മുഖചര്‍മത്തിന് തിളക്കം ലഭിക്കുന്നതാണ്.
* ചെറുനാരങ്ങാനീര് ചുണ്ടുകളില്‍ പുരട്ടിയാല്‍ ചുണ്ടുകളിലെ കറുപ്പുനിറം മാറും.
* പച്ചക്കറികള്‍ വേവിക്കുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ അതില്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്താല്‍ മതി.
* പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങാനീരു ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വച്ചാല്‍ അവയുടെ പുതുമ തിരികെ കിട്ടും.
* അരി വേവിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്താല്‍ ചോറിനു നല്ല വെളുപ്പുനിറം കിട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha