ഗ്രീന്‍ ടീ ഹൃദയത്തെ സംരക്ഷിക്കും
ഗ്രീന്‍ ടീ കുടിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുകയും ക്യാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കുകയും ചെയ്യും. വര്‍ഷങ്ങളോളമായി തുടരുന്ന പഠനങ്ങളില്‍ നിന്നും ഗവേഷകര്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നതിലും പ്രമേഹത്തെ തടയുന്നതിലും പക്ഷാഘാതം, ഡിമെന്‍ഷ്യ എന്നിവയില്‍ നിന്നും രക്ഷപെടുന്നതിനും ഗ്രീന്‍ ടീയുടെ പങ്ക് ചെറുതല്ലെന്ന് ആരോഗ്യവിദഗ്‌ധര്‍ അടിവരയിട്ടു പറയുന്നു. ഗ്രീന്‍ ടീ യെക്കുറിച്ച് പറയുന്നതൊക്കെ ശരിയാണെന്ന് അമേരിക്കന്‍ ഡയറ്റിക് അസോസിയേഷന്റെ വക്താവ് കാതറിന്‍ ടോള്‍മാഡ്‌ജ് സാക്ഷയ്‌പ്പെടുത്തുന്നു.
ഗ്രീന്‍ ടീയിലെ കാറ്റെച്ചന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഡി.എന്‍.എ യുടെ നാശത്തിന് കാരണമാകുന്ന ഇതര ധാതുക്കളെ നശിപ്പിക്കാന്‍ ശേഷിയുളളതാണ്. ക്യാന്‍സര്‍, രക്തം കട്ടപിടിക്കല്‍, ഹൃദയ ധമനികള്‍ ചുരുങ്ങുക തുടങ്ങിയവയ്‌ക്ക് കാരണമാകുന്ന ഇതര ധാതുക്കളെ കാറ്റെച്ചന്‍ ഒറ്റയ്‌ക്കു നേരിടും. ഗ്രീന്‍ ടൂ ഇലകള്‍ ഉണക്കി ആവികേറ്റിയാണ് ഗ്രീന്‍ ടീ ഉണ്ടാക്കുന്നത്.
https://www.facebook.com/Malayalivartha