എളുപ്പത്തിൽ തയ്യാറാക്കാം രുചിയേറും ഐസ്ക്രീം
ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. കുഞ്ഞ് കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ഐസ്ക്രീം കണ്ടാല്‍ കഴിക്കാന്‍ തോന്നുന്നവരാണ്. ജീവിതത്തില്‍ ഒരു തവണ പോലും ഐസ്ക്രീം കഴിക്കാത്തവര്‍ വിരളമായിരിക്കും.
പാലും പാലുൽപ്പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന തണുപ്പിച്ച ഡെസർട്ട് ആണ് ഐസ്ക്രീം. ഇത് വീടുകളിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. എന്നാൽ ആരുംതന്നെ അതിനു മെനക്കെടാതെ കടകളിൽനിന്നും വാങ്ങുന്നു. കൃത്രിമ നിറങ്ങള്‍, പൂരിത കൊഴുപ്പുകള്‍, കൃത്രിമ മധുരം തുടങ്ങി ആരോഗ്യത്തിനു ദോഷകരമായ പല സാധനങ്ങളും ചേര്‍ന്നാണ് വിപണിയില്‍ ഐസ്ക്രീം എത്തുന്നത്. മഞ്ഞളും കരിക്കും ചേർത്ത് ഒരു ആരോഗ്യപരമായ ഐസ്ക്രീം ഉണ്ടാക്കിയാലോ..? മഞ്ഞളിനും കരിക്കിനും ഔഷധഗുണങ്ങൾ ഏറെയാണ്. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞള്‍.
ദിവസവും മഞ്ഞള്‍ ഉപയോഗിച്ചാല്‍ ഒരുപരിധി വരെ രോഗങ്ങളും അകറ്റാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആണ് ഇതിനു സഹായിക്കുന്നത്. മഞ്ഞളിനെപ്പോലെ തന്നെ അതീവ ഗുണമുള്ള ഒന്നാണ് കരിക്ക്. ഇലക്ട്രോലൈറ്റുകള്‍, ആന്‍റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ കരിക്ക് ഹൃദയാരോഗ്യത്തിനും നല്ലതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാനും ഇത് സഹായിക്കും
മഞ്ഞളും കരിക്കും ചേര്‍ത്ത് ഐസ്ക്രീം ഉണ്ടാക്കുന്ന വിധം;
ആദ്യമായി ഒരു കപ്പ് കശുവണ്ടിപ്പരിപ്പ് എടുക്കുക. ഇത് രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തി വയ്ക്കുക. ഈ കശുവണ്ടി വെള്ളത്തില്‍ നിന്നെടുത്ത് അര കപ്പ് കോക്കനട്ട് യോഗര്‍ട്ട്/ കോക്കനട്ട് ക്രീം, ഒരു കപ്പ് കുതിര്‍ക്കാത്ത കശുവണ്ടി, മൂന്നു ടേബിള്‍സ്പൂണ്‍ പെക്കന്‍, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍, ഒരു ടീസ്പൂണ്‍ കറുവാപ്പട്ട, ഒരു ടീസ്പൂണ്‍ ഗ്രൗണ്ട് ജിഞ്ചര്‍, അര ടീസ്പൂണ്‍ ഏലക്കായ എന്നിവയും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഇത് ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം. പിറ്റേ ദിവസം എടുത്ത് ഉപയോഗിക്കാം
https://www.facebook.com/Malayalivartha