റംസാന്‍ വിരുന്നിനു മുട്ടയപ്പം
നോമ്പും പ്രാര്‍ഥനയും വിഭവസമൃദമായ നോമ്പുതുറ വിഭവങ്ങളും ഒരുപോലെ സമന്വയിക്കുന്ന പുണ്യദിനമാണ് റംസാന്‍. റംസാന്‍ ദിനങ്ങള്‍ക്കുവേണ്ടി മാത്രമുള്ള വിഭവങ്ങള്‍ പോലുമുണ്ട്. റംസാന്‍ വിഭവങ്ങള്‍ തയാറാക്കാന്‍ വീട്ടിലെല്ലാവരും ഒരുമിക്കുന്ന കൂട്ടായ്മയുടെ കാഴ്ചകളും മഹത്തരമാണ്.
ആവശ്യമായ ചേരുവകള്‍
1. മുട്ട- 2 എണ്ണം
2. മൈദ മാവ്- 2 കപ്പ്
3. വെള്ളം- ഒന്നര കപ്പ്
4. ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മുട്ടയെടുത്തു നന്നായി അടിയ്ക്കുക. അതിലേക്ക് മൈദ മാവ് ചേര്‍ത്തു നന്നായി കുഴച്ചെടുക്കണം. ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ക്കാം. ഒരു മണ്‍ ചട്ടി ചൂടാക്കി അതിലേക്ക് ഈ കൂട്ട് ഒഴിച്ച് ദോശ രൂപത്തില്‍ പരത്തുക. ചട്ടി മൂടിവച്ച് കുറഞ്ഞ തീയില്‍ കുറച്ചു നേരം വേവിക്കണം. വെന്തശേഷം സ്പൂണ്‍ ഉപയോഗിച്ച് പുറത്തെടുക്കാം. സ്വാദിഷ്ടമായ മുട്ടയപ്പം റെഡി. തേങ്ങാപ്പാലിനൊപ്പവും മട്ടന്‍-ചിക്കന്‍ കറികള്‍ക്കൊപ്പവും വിളമ്പാം.
https://www.facebook.com/Malayalivartha