അവല്‍ പായസം തയ്യാറാക്കാം
അവല്‍ - 100 ഗ്രാം
ശര്‍ക്കര - 500 ഗ്രാം
തേങ്ങ - 3 എണ്ണം
അണ്ടിപ്പരിപ്പ് - 20 എണ്ണം
പശുവിന്‍പാല്‍ - 200 മില്ലി ലിറ്റര്‍
നെയ്യ് - 75 ഗ്രാം
കിസ്‌മിസ് - 20 എണ്ണം
ഏലയ്‌ക്കാപ്പൊടി - 1/2 ടേബിള്‍സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകി പിഴിഞ്ഞ് 2 ഗ്ലാസ് പാല്‍ മാറ്റി വയ്‌ക്കുക. വെള്ളമൊഴിച്ച് വീണ്ടും പിഴിഞ്ഞ് രണ്ടാം പാലും മൂന്നാം പാലും എടുക്കുക. നെയ്യില്‍ അവല്‍ ചെറുതായി വഴറ്റിയ ശേഷം പശുവിന്‍പാല്‍ തിളപ്പിച്ച് അതില്‍ അവല്‍ ചേര്‍ത്തിളക്കി വറ്റിക്കുക. ശര്‍ക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചശേഷം അവല്‍ വേവിച്ച് വച്ചിരിക്കുന്നതില്‍ ചേര്‍ത്തിളക്കുക. കുറുകി വരുമ്പോള്‍ മൂന്നാം പാലും രണ്ടാം പാലും ചേര്‍ത്തിളക്കുക. ചേര്‍ത്ത പാല്‍ വറ്റികുറുകിവരുമ്പോള്‍ ഏലയ്‌ക്കാപ്പൊടിയും ഒന്നാംപാലും ചേര്‍ത്ത് ഇളക്കി വാങ്ങണം. അണ്ടിപ്പരിപ്പും കിസ്‌മിസും നെയ്യില്‍ വറുത്തു ചേര്‍ത്തശേഷം ഉപയോഗിക്കാം.
https://www.facebook.com/Malayalivartha