റവ പായസം
സൂചി റവ - 2 ടേബിള്‍ സ്പൂണ്‍ (30 ഗ്രാം)
ചെറുപയര്‍ - 2 ടേബിള്‍ സ്പൂണ്‍ (30 ഗ്രാം)
പാല് - 2 കപ്പ് (300 മില്ലി ലിറ്റര്‍)
ശര്‍ക്കര - ഒരു ഉണ്ട (250 ഗ്രാം)
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍ (30 ഗ്രാം)
കശുവണ്ടി, കിസ്മിസ് - 5 എണ്ണം വീതം
ഏലയ്ക്കാ പൊടിച്ചത് - 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
സൂചി റവ നെയ്യില്‍ വറുത്ത് തവിട്ടുനിറമാകുമ്പോള്‍ 200 മില്ലി വെള്ളമൊഴിച്ച് ഇളക്കുക. ഇതിലേക്ക് ചെറുപയര്‍ പരിപ്പ് ചേര്‍ക്കുക. റവയും പയറും വെന്തു കഴിയുമ്പോള്‍ ശര്‍ക്കര പാനിയാക്കി അരിച്ചതു ചേര്‍ത്തു ഇളക്കി വറ്റിക്കുക. ശര്‍ക്കര വെന്തു ചേര്‍ന്ന് ശര്‍ക്കരയുടെ മണം കുറഞ്ഞു വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത പാല് ചേര്‍ക്കുക. ചെറിയ തിളവരുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി നെയ്യില്‍ വറുത്ത കശുവണ്ടിയും കിസ്മിസും ചേര്‍ത്തു ഉപയോഗിക്കാം.
https://www.facebook.com/Malayalivartha