മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ്
ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് വെറുതെ മുളപ്പിച്ച് കഴിക്കുന്നതില്‍ കാര്യമില്ല. അങ്ങനെ മുളപ്പിച്ചത് കഴിക്കുന്നത് ശരീയായ രീതിയിലല്ലായെങ്കില്‍ അത് ദോഷമായി മാറാനും ഇടയുണ്ട്. ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഭക്ഷണമാണ് മുളപ്പിച്ച ധാന്യങ്ങള്‍.
ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങള്‍. കാരണം കൃത്യമായ രീതിയില്‍ പാചകം ചെയ്‌തെടുത്തില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിന് മുന്നിലാണ് മുളപ്പിച്ച ധാന്യവര്‍ഗ്ഗങ്ങള്‍.കൃത്യമായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന ധാന്യങ്ങള്‍ മാത്രം ഉപയോഗിക്കുക. ഇതിന് ദുര്‍ഗന്ധമുണ്ടോയെന്ന് നോക്കണം. മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് കൈ നല്ല വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. നല്ലതുപോലെ ചൂടാക്കിയും വേവിച്ചും മാത്രമേ കഴിക്കാന്‍ പാടുള്ളൂ.
https://www.facebook.com/Malayalivartha