ചൗവരി പായസം
ചൗവരി - 50 ഗ്രാം
പാല്‍ - 500 മില്ലി ലിറ്റര്‍
പഞ്ചസാര - 100 ഗ്രാം
ബദാം പരിപ്പ് നുറുക്കിയത് - 30 ഗ്രാം
ചുക്കും ഏലയ്‌ക്കയും പൊടിച്ചത് - 1/2 ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
ചൗവരി വേവിച്ച് ഊറ്റിയെടുക്കുക. (അധികം വെന്തു പോകാതെ ശ്രദ്ധിക്കണം) പാല്‍ തിളപ്പിച്ച് അതില്‍ ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്തിളക്കി വറ്റിക്കുക. ക്രീം നിറത്തില്‍ പാല്‍ കുറുകി വരുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ചൗവരി ചേര്‍ത്തിളക്കുക. ചെറുതായി തിളവരുമ്പോള്‍ ഏലയ്‌ക്കയും ചുക്കും പൊടിച്ചത് ചേര്‍ത്തിളക്കി വാങ്ങുക. ഇതിലേക്ക് ബദാംപരിപ്പ് നുറുക്കിയതും ചേര്‍ത്ത് വിളമ്പാം.
https://www.facebook.com/Malayalivartha