മീന്‍ കഴിച്ചാല്‍ ഓര്‍മശക്‌തി വര്‍ദ്ധിപ്പിക്കാം
മീന്‍ കഴിക്കുന്നതു തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിവളര്‍ച്ചയ്‌ക്കും അത്യുത്തമമെന്നു പഠനം. ഭക്ഷണത്തില്‍ സ്‌ഥിരമായി മീന്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ഓര്‍മശക്‌തിയും വിവരവും കൂടുതലുള്ളതായി പുതിയ ഗവേഷണഫലങ്ങള്‍ വ്യക്‌തമാക്കുന്നു. പ്രത്യേകിച്ചു വാര്‍ധക്യത്തില്‍.
എന്നാല്‍ വറുത്തതും പൊരിച്ചതുമായ മീന്‍ കഴിക്കുന്നവരേക്കാള്‍ ഓര്‍മശക്‌തിയുടെയും ബുദ്ധിശക്‌തിയുടേയും കാര്യത്തില്‍ മുന്‍പിലെത്തുക കൂടുതല്‍ ചുട്ടെടുക്കുന്നതും പാതിവേവിച്ചതുമായ മത്സ്യം കഴിക്കുന്നവരാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്‌ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ സൈക്കാട്രി വിഭാഗം പ്രഫസര്‍ ഡോ.ജെയിംസ് ബെക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha