നോണ്‍വെജ് ചപ്പാത്തി
1. ഗോതമ്പ് പൊടി - 250 ഗ്രാം
2. വെള്ളം - ആവശ്യത്തിന്
3. ഉപ്പ്- ആവശ്യത്തിന്
4. പൊടിയായി കൊത്തിയരിഞ്ഞ ബീഫ്- 150 ഗ്രാം
5. സവാള- രണ്ടെണ്ണം
6. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്- 1/4 ടേബിള്‍സ്‌പൂണ്‍
7. മുളക്‌പൊടി- 1/4 ടീസ്‌പൂണ്‍
8. മഞ്ഞള്‍പൊടി- 1/4 ടീസ്‌പൂണ്‍
9. ഉപ്പ്- ആവശ്യത്തിന്
10. വെളിചെ്െണ്ണ- 40 മില്ലി ലിറ്റര്‍
11. ഗരംമസാല- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പ്‌പൊടി ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ച് ചപ്പാത്തിമാവ് തയാറാക്കുക. അതിനുശേഷം പരത്തിവയ്‌ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള ഇവ നന്നായി വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ഗരംമസാല ഇവ ഇട്ട് മൂപ്പിക്കുക. അതിലേക്ക് പൊടിയായി കൊത്തിയരിഞ്ഞ ഇറച്ചി യോജിപ്പിച്ച് നന്നായി വേവിച്ച് വാങ്ങിവയ്‌ക്കുക. ശേഷം ഒരു പാന്‍ അടുപ്പത്തുവച്ച് ചൂടാക്കുക. അതിലേക്ക് പരത്തിവച്ച ചപ്പാത്തിയിട്ട് ഒരുവശം വേവുമ്പോള്‍ മറിച്ചിടുക. വെന്തവശത്തേക്ക് മാസാല ഇട്ട് വേവുമ്പോള്‍ മടക്കി പാത്രത്തിലേക്ക് മാറ്റി ചൂടോടെ ഉപയോഗിക്കുക.
https://www.facebook.com/Malayalivartha