മിന്‍സ്‌ഡ് മീറ്റ് സ്‌റ്റ്യൂ
ആവശ്യമുള്ള സാധനങ്ങള്‍
ഇറച്ചി മിന്‍സ്‌ഡ് - അരക്കിലോ
കാരറ്റ് (ചെറുതായി നുറുക്കിയത്) - കാല്‍ കിലോ
ഉരുളക്കിഴങ്ങ് (ചെറുതായി നുറുക്കിയത്) - കാല്‍ കിലോ
തക്കാളി - കാല്‍ കിലോ
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - നാല് അല്ലി
ഏലയ്‌ക്ക - രണ്ടെണ്ണം
ഗ്രാമ്പൂ - രണ്ടെണ്ണം
കറുവാപ്പട്ട - ഒരു കഷണം
ചുവന്നുള്ളി - 4 എണ്ണം
വിനാഗിരി - പാകത്തിന്
കട്ടിത്തേങ്ങാപ്പാല്‍ - ഒരു കപ്പ്
എണ്ണ - രണ്ട് വലിയ സ്‌പൂണ്‍
ഉപ്പ് - പാകത്തിന്
മല്ലിയില - ഒരു വലിയ സ്‌പൂണ്‍
പാകം ചെയ്യുന്നവിധം
ഇറച്ചി മിന്‍സ് വേവിച്ച് മാറ്റിവയ്‌ക്കുക. കാരറ്റും ഗ്രീന്‍പീസും വെവ്വേറെ വേവിച്ച് വയ്‌ക്കുക. ഇഞ്ചി, വെളുത്തുള്ളി, ഏലയ്‌ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട എന്നീ ചേരുവകള്‍ വിനാഗിരി തൊട്ട് അരയ്‌ക്കുക. എണ്ണ അടുപ്പില്‍വച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മൂപ്പിക്കണം. ഉരുളക്കിഴങ്ങിന് ചുവന്നനിറമാകുമ്പോള്‍ അതേ എണ്ണയില്‍ ചുവന്നുള്ളി അരിഞ്ഞതു ചേര്‍ത്ത് വഴറ്റുക. ഇത് ഒരുവിധം വഴന്നുവരുമ്പോള്‍ അരച്ചുവച്ച മസാല ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന മിന്‍സ്‌ഡ് ഇറച്ചി ചേര്‍ത്ത് നന്നായി വഴറ്റിയശേഷം കാരറ്റും ഗ്രീന്‍പീസും ഉരുളക്കിഴങ്ങും ചേര്‍ത്തിളക്കണം. തക്കാളി നാലായി കീറിയതും ചേര്‍ത്ത് വഴറ്റി എണ്ണ തെളിയുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങുക. മല്ലിയില മുകളില്‍ തൂവി ഉപയോഗിക്കാം.
https://www.facebook.com/Malayalivartha