ഓട്‌സ് കഞ്ഞിപ്പരുവമാക്കരുത്
ഭക്ഷണക്രമത്തില്‍ ഒഴിവാക്കാനാവാത്തതാണ് പ്രഭാതഭക്ഷണം. രാവിലെ കഴിക്കുന്ന ഭക്ഷണം നല്‍കുന്ന ഊര്‍ജമാണ് ആ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ്വു പകരുന്നത്. പ്രഭാതഭക്ഷണമായി ഓട്‌സ് വിഭവങ്ങള്‍ ഉപയോഗിക്കാം. കൊളസ്‌ട്രോളിനോടു പൊരുതാന്‍ കഴിവുളള വിഭവങ്ങളുടെ ലിസ്റ്റില്‍ ഏറ്റവും മുകളിലാണ് ഓട്‌സിന്റെ സ്ഥാനം. ഓട്‌സില്‍ കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍ ബി, നാരുകള്‍, ധാതുക്കള്‍, ഫോസ്ഫറസ്, ഇരുമ്പ്, സെലിനിയം, കാല്‍സ്യം എന്നിവയുള്‍പ്പെടെയുളള ധാരാളം പോഷകങ്ങളുണ്ട്.
തിളപ്പിച്ച ഓട്‌സ് കഴിക്കുന്നത് ശരീരത്തില്‍ ജലാംശം വര്‍ധിപ്പിക്കുന്നതിനു സഹായകമാണ്. ഓട്‌സില്‍ പച്ചക്കറികള്‍ ചേര്‍ത്തു കൂടുതല്‍ രുചിപ്രദവും പോഷകസമൃദ്ധവുമാക്കി ഉപയോഗിക്കാം. പ്രായമായവരുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ആരോഗ്യപ്രശ്‌നങ്ങളുളളവര്‍ ഓട്‌സില്‍ പാല്‍, മധുരം എന്നിവ ചേര്‍ത്തു കഴിക്കരുത്. അതുപോലെ തന്നെ ഓട്‌സ് കഞ്ഞിപ്പരുവത്തിലാക്കി കഴിക്കരുത്. തിളച്ച വെള്ളത്തിലേക്ക് ഓട്‌സ് ചേര്‍ക്കുക. കഞ്ഞിപ്പരുവം ആകുംവരെ തിളപ്പിക്കരുത്.
* കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു: ഓട്‌സിലടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂക്കാണ്‍സ് (വെളളത്തില്‍ ലയിക്കുന്ന തരം നാര്) എന്ന ഫൈബറിനു രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനുളള കഴിവുണ്ട്. ഇതു ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുളള സാധ്യത കുറയ്ക്കും.
* രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു: ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ആഹാരമാണ് ഓട്‌സ്. മാത്രമല്ല നാരൂകളാല്‍ സമൃദ്ധം. ടൈപ് 2 പ്രമേഹരോഗികള്‍ ദിവസവും രാവിലെ ഓട്‌സ് കഴിക്കുന്നത് പ്രയോജനപ്രദമാണെന്ന് വിദഗ്ധര്‍.
* രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു: സെലിനിയം, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇത് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരേ പോരാടാനുളള ശരീരത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നു. പനിക്കാലത്ത് ഓട്‌സ് ഏറെ പ്രയോജനപ്രദം.
ഓട്‌സിലടങ്ങിയിരിക്കുന്ന സിങ്ക് ശരീരപോഷണത്തിനു സഹായിക്കും. ഇത് മുറിവുകള്‍ ഉണക്കുന്നതിനും പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഉതകുന്നു.
* ശരീരഭാരം കുറയ്ക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയിട്ടുളളതും ഫാറ്റ് കുറഞ്ഞതുമായ ഭക്ഷണമാണ് ഓട്‌സ്. ഓട്‌സ് കഴിക്കുന്നത് കുട്ടികള്‍ക്കും നല്ലതാണ്. അമിതഭാരം ഒഴിവാക്കുന്നതിന് ഇത് ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha