കറുത്ത ആവോലി കഴിച്ചാൽ...
മീൻ കഴിക്കാത്തവർ വളരെ വിരളമായിരിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന്റെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. മലയാളികളുടെ മീൻ പ്രിയം വളരെ പ്രശസ്തമാണ്. മീനുകൾക്ക് ആരോഗ്യഗുണങ്ങളേറെയാണ്. ഇക്കൂട്ടത്തിൽ മലയാളികൾക്ക് പ്രിയപ്പെട്ട മീനുകളിൽനൊന്നാണ് ആവോലി. ബ്രമിഡേ കുടുംബത്തിൽ പെട്ട വശങ്ങൾ പരന്ന് തകിടുപോലെയുള്ള കടൽ മത്സ്യമാണ് ആവോലി. ഭക്ഷ്യയോഗ്യമായ ഈ മത്സ്യം അറ്റ്‌ലാന്റിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നീ സമുദ്രങ്ങളിൽ കാണപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ വിഭാഗം, ഒരു മീറ്ററോളം നീളമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലെതാണ്.
കേരളത്തിൽ കറുത്ത ആവോലി, വെളുത്ത ആവോലി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലുള്ള ആവോലികൾ കാണപ്പെടുന്നു. ആവോലിക്ക് മറ്റ് മീനുകളെ അപേക്ഷിച്ച് വില അൽപ്പം കൂടുതലാണ്. ഇവയ്ക്ക് വളരെയേറെ ആരോഗ്യഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് കറുത്ത ആവോലിക്ക്... ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. ഭക്ഷണരീതി,ഉറക്കം,വ്യക്തിത്വം എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്.
വിഷാദം നിയന്ത്രിക്കാന്‍ ആവോലി സഹായിക്കുന്നു. കടല്‍വിഭവങ്ങളില്‍ ഡിപ്രഷന് പരിഹാരമേകാന്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുത്ത ആവോലി. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ആവോലി വളരെ നല്ലതാണ്. ആസ്തമയുള്ള കുട്ടികളുടെ ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്താവുന്നതാണ് ആവോലി. വളരെ വേഗത്തിൽത്തന്നെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറുത്ത ആവോലി നല്ലതാണ്. ശരീരത്തിനുവേണ്ട പോഷകങ്ങള്‍ നല്‍കുന്നതിലും ആവോലി മുന്നിലാണ്. സിങ്ക്, പൊട്ടാസ്യം, അയോഡിന്‍, തുടങ്ങി ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പോഷകങ്ങളും ആവോലി വേണ്ടുവോളം നല്‍കുന്നു. അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറുത്ത ആവോലി. വയറ്റിലുണ്ടാകുന്ന അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളെ ആവോലി ഇല്ലാതാക്കുന്നു.
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും ആവോലി അല്‍പം മുന്നിലാണ്. ഇതിലുള്ള പ്രോട്ടീന്‍ ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വലിയ ഗുണമാണ് കറുത്ത ആവോലി നല്‍കുന്നത്. സന്ധിവാതം ഇന്നത്തെ കാലത്ത് എല്ലാവരേയും സ്ഥിരമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ നമ്മുടെ ഡയറ്റിന്റെ ഭാഗമായി കറുത്ത ആവോലി കഴിച്ചാല്‍ അത് സന്ധിവാതത്തേയും അതോടനുബന്ധിച്ചുള്ള പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ കറുത്ത ആവോലി എന്നും മിടുക്കനാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ആവോലിയുടെ പങ്ക് വളരെ വലുതാണ്. ഓര്‍മ്മശക്തി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിലും ആവോലി മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ആവോലി ഒരു ശീലമാക്കുന്നത് എന്തുകൊണ്ടും ആരോഗ്യവും ആയുസ്സും നല്‍കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്ന് തന്നെയാണ് ആവോലി.
രക്തയോട്ടം തടസ്സപ്പെടുത്തുന്ന എല്ലാ തരം അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളേയും ആവോലി കഴിയ്ക്കുന്നതിലൂടെ ഇല്ലാതാക്കുന്നു. കറുത്ത ആവോലി ധാരാളം കഴിക്കുന്നത് രക്തയോട്ടത്തിന് സഹായിക്കുന്നു. പ്രായം കൂടുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുകയാണ്. പ്രായമായവര്‍ ആവോലി കഴിയിക്കുന്നത് സ്ഥിരമാക്കുക. ഇത് വാര്‍ദ്ധക്യസംബന്ധമായുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. കാഴ്ച പ്രശ്‌നങ്ങള്‍ മാത്രമല്ല എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കറുത്ത ആവോലി.
https://www.facebook.com/Malayalivartha