ബ്രൗണ്‍ ചിക്കന്‍ സ്റ്റ്യൂ
ആവശ്യമുള്ള സാധനങ്ങള്‍
തൊലി കളഞ്ഞ എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങളാക്കിയത്- അര കിലോ
കുരുമുളക് അരടീസ്‌പൂണ്‍
പഞ്ചസാര 2 ടീസ്‌പൂണ്‍
വെളുത്തുള്ളി 3 അല്ലി
വെളിച്ചെണ്ണ അര കപ്പ്
ഉള്ളി (അരിഞ്ഞത്) ഒന്ന്
പച്ച കുരുമുളക് കാല്‍ ടീസ്‌പൂണ്‍
പൊതിനയില ഒരു തണ്ട്
കുരുമുളക് സോസ് ഒരു ടീസ്‌പൂണ്‍
തക്കാളി പേസ്റ്റ് ഒരു ടേബിള്‍സ്‌പൂണ്‍
ചൂചുവെള്ളം രണ്ട് കപ്പ്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കുക. ഉപ്പും കുരുമുളകും പഞ്ചസാരയും വെളുത്തുള്ളിയും ചിക്കന്‍ കഷണങ്ങളിലിട്ട് നന്നായി ഇളക്കുക. ഒരു മണിക്കൂര്‍ വയ്‌ക്കുക. ചൂടായ പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചിക്കന്‍ കഷണങ്ങളിട്ട് മൂപ്പിക്കുക. രണ്ടു വശങ്ങളും ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക. ചൂടായ വെളിച്ചെണ്ണയില്‍ ഉള്ളിയും പച്ചകുരുമുളകുമിട്ട് മൂപ്പിക്കുക. പൊതിനയിലയും കുരുമുളക് സോസും തക്കാളി പേസ്റ്റും ചൂടു വെള്ളവുമൊഴിച്ച് ഇളക്കുക. ഗ്രേവി കുറുകുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. ഗ്രേവിയിലേക്ക് ചിക്കന്‍ ഇടുക. ഒരു കപ്പ് ചൂടു വെള്ളമൊഴിച്ച് പാത്രം അടച്ച് വേവിക്കുക. കുറുകാന്‍ മുപ്പതു മിനിറ്റ് വയ്‌ക്കുക. ശേഷം ഉപയോഗിക്കാം
https://www.facebook.com/Malayalivartha