ബുദ്ധിയുള്ള കുഞ്ഞ് വേണോ...? എങ്കിൽ അച്ഛൻ കഴിക്കേണ്ടത്...
അമ്മ ശരീരംകൊണ്ട് ഗർഭം ധരിക്കുമ്പോൾ അച്ഛൻ മനസുകൊണ്ട് ഗർഭം ധരിക്കുന്നവനാണ്. തന്റെ ഭാര്യ ഗർഭിണിയാണെന്ന് അറിയുന്നതുമുതൽ അച്ഛന് മാനസികമായി ഒത്തിരി മാറ്റങ്ങളുണ്ടാകും. നല്ല ബുദ്ധിയുള്ള കുഞ്ഞ് ജനിക്കാൻ അച്ഛനാകുന്നതിനുമുൻപ്തന്നെ ഭക്ഷണക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിനുവേണ്ടി പദ്ധതിയിടുമ്പോൾതന്നെ ചില ഭക്ഷണങ്ങൾ കഴിച്ചാൽ നല്ല ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിനെ ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അത്തരം ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
മാതള നാരങ്ങ ധാരാളം കഴിക്കുന്നത് ശീലമാക്കുക. ബീജത്തിന്റെ ആരോഗ്യവും അളവും വര്‍ദ്ധിപ്പിക്കുന്നു. മാതള നാരങ്ങ ജ്യൂസ് ആണ് എന്തുകൊണ്ടും നല്ലത്. ഇത് ആരോഗ്യത്തിന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളിലെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് ആണ് മറ്റൊരു ഭക്ഷണം. ഇതില്‍ ധാരാളം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ളവയാക്കി മാറ്റുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവര്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. ചീര സ്ഥിരമായി കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് വിറ്റാമിന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്.
ചീര ധാരാളം കഴിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ആരോഗ്യം നല്‍കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കുഞ്ഞുങ്ങളില്‍ ജനിതകപരമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. ആണിന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് ബീജോത്പാദനം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. റെഡ് മീറ്റ്, ബാര്‍ലി തുടങ്ങിയവയെല്ലാം ധാരാളം കഴിക്കുക. ഇത് പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു.
ബീജത്തിന്റെ ആരോഗ്യവും എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് മുട്ട. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ ഇയും പ്രോട്ടീനും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ബ്രോക്കോളിയും എന്നും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇതില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 9 സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നു. ദിവസവും ബ്രോക്കോളി കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ശതാവരിക്കിഴങ്ങാണ് മറ്റൊന്ന്. ഇതില്‍ വളരെ ഉയര്‍ന്ന അളവിലാണ് വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളത്. നീന്തുന്നവര്‍ക്ക് ശതാവരിക്കിഴങ്ങ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ശതാവരിക്കിഴങ്ങും പുരുഷന്‍മാര്‍ സ്ഥിരമായി കഴിക്കുക.
https://www.facebook.com/Malayalivartha