പച്ചക്കറി അവല് ഉപ്പുമാവ്
അവല് - 1 കപ്പ്
പച്ചക്കറികള്‍ കൊത്തിയരിഞ്ഞത് (കാപ്സിക്കം, കാരറ്റ്, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്) - 1 കപ്പ്
സാവാള കൊത്തിയരിഞ്ഞത് - 1 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് - 2 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് - 1/2 ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
കപ്പലണ്ടി - 2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - 1 ടീസ്പൂണ്‍
പഞ്ചസാര - 1 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അവല് കഴുകി വെള്ളം പിഴിഞ്ഞ് മാറ്റി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കൊത്തിയരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികള്‍ വെള്ളം തളിച്ച് അടച്ചുവച്ച് വേവിക്കുക. മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കുക. അവല് ചേര്‍ത്ത് നന്നായി ഇളക്കി 5 മിനിട്ട് അടച്ചുവച്ച് വേവിക്കുക. നാരങ്ങാനീര്, കപ്പലണ്ടി, മല്ലിയില, പഞ്ചസാര എന്നിവ യോജിപ്പിക്കുക.
https://www.facebook.com/Malayalivartha