കുഞ്ഞുങ്ങൾക്ക് കുറുക്ക് നൽകുമ്പോൾ ശ്രദ്ധിക്കൂ...
കുഞ്ഞുങ്ങൾ ദൈവത്തിൻറെ വരദാനമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യരീതിയും അതിൽപ്പെട്ട ഒന്നുതന്നെയാണ്. ബേബി ഫുഡുകൾ ഫാഷനായപ്പോൾ പണ്ടത്തെ രീതികളൊക്കെ മാറി തുടങ്ങി. അത് കുഞ്ഞുങ്ങളെ ആരോഗ്യപരമായും ബാധിക്കുന്നു. കുഞ്ഞുങ്ങൾക്ക് കട്ടിയാഹാരത്തിലേയ്ക്കുളള ആദ്യ പടിയാണ് കുറുക്ക്. ഇത് കുഞ്ഞിന് ബുദ്ധിയും,ആരോഗ്യവും നൽകുന്നു. ഒപ്പം ശരീരപുഷ്ടി കുറവുള്ള കുഞ്ഞുങ്ങൾക്ക് പതിവായി നൽകാവുന്ന ആഹാരമാണ് കുറുക്ക്. ഇതിൽ കാൽസ്യം കൂടുതലുളളതിനാൽ കുഞ്ഞുങ്ങളുടെ എല്ലിനും പല്ലിനും വളർച്ച ഉറപ്പാക്കാൻ കുറുക്കുകൾ സഹായിക്കും. ഓരോ ആഴ്ചയിലും വ്യത്യസ്ത രുചിയും പോഷകഗുണവുമുളള കുറുക്കുകള്‍ മാറി മാറി നല്‍കാം.
റാഗി കുറുക്ക് വളരെ നല്ലതാണ്. റാഗിയില്‍ അന്നജവും പ്രോട്ടീനും ഇരുമ്പും കാല്‍സ്യവും ഉണ്ട്. ഇത് പൊടിച്ച് സൂക്ഷിച്ച് ആവശ്യത്തിന് കുറുക്കി നല്‍കാം. പഞ്ഞപ്പുല്ല് (കൂവരക് ), ഏത്തയ്ക്കാപ്പൊടി, കൂവപ്പൊടി എന്നിവയാണ് കുറുക്കുണ്ടാക്കാൻ ഏറ്റവും നല്ലത്. ഏത്തയ്ക്കാപ്പൊടിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് കുഞ്ഞിന്റെ ദഹനം സുഗമമാക്കും. ചില കുഞ്ഞുങ്ങൾക്ക് എല്ലാ ആഹാരവും ദഹിക്കാറില്ല. എന്നാൽ, കുറുക്കുകൾ കഴിക്കുന്നത് ഇവർക്കും നല്ലതാണ്. എന്നും ഒരേ തരം കുറുക്ക് മടുപ്പുണ്ടാക്കും. അതിനാൽ ഓരോ ആഴ്ചയിലും വ്യത്യസ്ത രുചിയും പോഷകഗുണവുമുളള കുറുക്കുകള്‍ മാറി മാറി നല്കാവുന്നതാണ്.
കുഞ്ഞിനു ഗുണനിലവാരമുള്ള പ്രോട്ടീൻ ലഭിച്ചാൽ മാത്രമേ ശരീരവളർച്ച വരികയുള്ളു. എപ്പോഴും കുറുക്ക് അര്‍ദ്ധഖരാവസ്ഥയിലായിരിക്കണം. മൃഗങ്ങളിലെ പ്രോട്ടീന്‍ ഒഴിവാക്കാനായി കുറുക്കില്‍ പാല്‍ ചേര്‍ക്കണ്ടതില്ല. ഇത് വിളർച്ചക്ക് കാരണമാകും. കുറുക്കിൽ രുചിക്കായി പഞ്ചസാര ചേര്‍ക്കാം. പഞ്ചസാരയേക്കാള്‍ ഗുണം പനംകൽക്കണ്ടിലും കരിപ്പെട്ടിയുമാണ്. ഇവയില്‍ അയണും ബികോംപ്ളക്സും ധാരാളമുണ്ട്. ഇത് കുഞ്ഞുങ്ങൾക്ക് ആരോഗ്യവും ശരീര പുഷ്ടിയും നൽകുന്നു.
https://www.facebook.com/Malayalivartha