ആപ്പിളിൻറെ ഗുണങ്ങളെ കുറിച്ച് അറിയൂ..
31 MARCH 2018 01:58 PM IST
മലയാളി വാര്‍ത്ത
ഔഷധ ഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ആപ്പിളിന്‍റെ മൊത്തത്തിലുള്ള ഗുണഫലങ്ങള്‍ ഏവര്‍ക്കുമറിയാമെങ്കിലും ആപ്പിള്‍ തൊലിയുടെ ഒരു പ്രധാനഗുണത്തെക്കുറിച്ച് അധികംപേര്‍ക്കൊന്നും അറിവില്ല. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്‌സ് എന്ന വസ്‌തുവിന് കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. സ്തനാർബുദം, കരൾ, ആഗ്നേയഗ്രന്ഥിക്കുണ്ടാകുന്ന കാൻസർ എന്നിവയിൽ നിന്ന് ആപ്പിൾ സംരക്ഷണം നൽകുന്നു. ഇരുമ്ബ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, തുടങ്ങി അനേകം ധാതുക്കളാല്‍ സമ്ബുഷ്ടമാണ് പച്ച ആപ്പിള്‍. ഇവയാകട്ടെ ആരോഗ്യത്തിന് ആവിശ്യകതയുമാണ്. ഇവ രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ ആപ്പിളിലെ ഇരുമ്ബ് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവുകുറച്ച് ടൈപ്പ് 2 പ്രമേഹത്തിൽ നിന്നു രക്ഷപെടാൻ ദിവസവും ഒരാപ്പിൾ വീതം കഴിക്കാം.
ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡേഡിനും, ഫൈബറും വൈറ്റമിനുമെല്ലാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു സഹായിക്കുന്നു. ബിപി കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനുമെല്ലാം ഏറെ ഉത്തമമായ ഒന്നാണ് ആപ്പിള്‍. ന്യൂട്രിയന്റുകള്‍, മിനറലുകള്‍, ധാതുക്കള്‍ എന്നിവ ആപ്പിളില്‍ ധാരാളം ഉണ്ട്.
ആപ്പിള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യകരമാണ്. എന്നാല്‍ കുട്ടികള്‍ ദിവസവും ഒരു ആപ്പിള്‍ കഴിയ്ക്കേണ്ടത് ആരോഗ്യത്തിനും പ്രധിരോധ ശക്തിക്കും വളരെ നല്ലതാണ്.
ശാരീരിക പ്രവര്‍ത്തനങ്ങളെ ശുദ്ധീകരിക്കുകയും ഭക്ഷണത്തിലെ നാരുകള്‍ അഥവാ ഫൈബര്‍ ധാരാളമായി അടങ്ങിയതാണ് ആപ്പിള്‍ മലബന്ധം തടയുന്നതിന് ഉത്തമമാണ്. ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍, അര്‍ബുദം എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിലെ പ്രോട്ടീൻ കുട്ടികളുടെ ദഹനത്തെ സഹായിക്കുകയും ആരോഗ്യവും വെൺമയുമുള്ള പല്ലുകൾ സ്വന്തമാക്കാൻ ആപ്പിൾ കഴിച്ചാൽ മതി. ആപ്പിൾ ചവച്ചരച്ചു കഴിക്കുമ്പോൾ ഉണ്ടാകുന്ന ഉമിനീര് ബാക്ടീരിയയെ തടഞ്ഞ് പല്ല് കേടാകാതെ സംരക്ഷിക്കുന്നു. ഒരാപ്പിള്‍ കഴിക്കുന്നതിലൂടെ ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ സിയുടെ 14 ശതമാനത്തോളം ലഭ്യമാകും. ശരീരം ഈ വിറ്റാമിന്‍ കരുതി വയ്ക്കില്ല അതിനാല്‍ ദിവസവും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. വിറ്റാമിന്‍ സി കുട്ടികളുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്തും അതിനാല്‍ പനി, ജല ദോഷം എന്നിവ വരുന്നത് കുറയ്ക്കാന്‍ സഹായിക്കും.