ആരോഗ്യത്തിനും സൗന്ദര്യത്തിനും മാങ്ങ കഴിക്കൂ
ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴം മാങ്ങയാണ് .വ്യത്യസ്ത ഇനങ്ങളിൽ, നിറങ്ങളില്‍, രൂപങ്ങളിൽ ഇന്നു മാങ്ങ ലഭ്യമാണ് .എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മാങ്ങയിലുള്ളതെന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ഒരു കപ്പ് മാങ്ങയിൽ 100 കാലറി അടങ്ങിയിട്ടുണ്ട്. 1 ഗ്രാം പ്രോട്ടീൻ, 0.5 ഗ്രാം കൊഴുപ്പ്, 25 ഗ്രാം അന്നജം എന്നിവയുണ്ട്. ജീവകം എ ധാരാളം ഉള്ള മാമ്പഴത്തിൽ ജീവകം സി, ഇ, കെ എന്നിവയും തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ജീവകം ബി 6, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, കോളിൻ ഇവയും ഉണ്ട്.
മാങ്ങയിലുള്ള എന്‍സൈമുകള്‍ വിവിധ തരത്തിലുള്ള ക്യാന്‍സറുകളെ ചെറുക്കൻ പര്യാപ്തമാണ്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, സ്‌കിന്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവക്കെല്ലാം പ്രതിരോധമാണ് മാങ്ങ.
മാങ്ങയിൽ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിനെ കുറച്ച് ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.
മാങ്ങയിലുള്ള വിറ്റാമിന്‍ എ കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകകരമാണ് .
പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് മാമ്പഴം . പ്രമേഹരോഗികള്‍ മാങ്ങ കഴിക്കുന്നത് പ്രമേഹം കൂട്ടികയല്ല കുറക്കുകയാണ് ചെയ്യുന്നത്. മാങ്ങ ജ്യൂസ് അടിച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല മാമ്പഴത്തിലെ മാങ്കിഫെറിനും ബയോ ആക്ടീവ് കോംപൗണ്ട്‌സും പ്രമേഹത്തെ ഫലപ്രദമായി തടയുകയും ചെയ്യുന്നു.
ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മാങ്ങക്ക് കഴിവുണ്ട്. പുരുഷന് ഉത്തേജനവും പല ലൈംഗിക പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരവും ലഭിക്കാൻ മാമ്പഴം കഴിച്ചാൽ മതി .
ദഹന പ്രശ്‌നങ്ങൾ മുതൽ പക്ഷാഘാതം വരാതിരിക്കാൻ വരെ മാങ്ങ സഹായിക്കും. സ്ഥിരമായി മാങ്ങ കഴിക്കുന്നവരിൽ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകില്ല.
https://www.facebook.com/Malayalivartha