കടുക് അത്ര ചെറുതല്ല
കറികളില്‍ വറുത്തിടാനും മറ്റും ഉപയോഗിയ്ക്കുന്ന ഒന്നാണ് കടുക്. കടുകോളം ചെറുത് എന്ന് പറയാറുണ്ടെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ കടുകിനു അത്ര ചെറിയ സ്ഥാനമല്ല ഉള്ളത്.
ജീവകം എയുടെ കലവറയും ഔഷധഗുണമുള്ള കടുകിന്റെ ഗുണങ്ങള്‍ ഏറെയാണ് . ചര്‍മ്മകാന്തി വര്‍ദ്ധിപ്പിച്ചു സൗന്ദര്യം സംരക്ഷിക്കുന്നതിൽകടുകിനുള്ള പങ്ക് ചെറുതല്ല . കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് സോഡിയം എന്നിവ കടുകിലുണ്ട്. തയാമിൻ, റൈബോഫ്ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും കടുകിൽ അടങ്ങിയിയിട്ടുണ്ട്.
ഫൈറ്റോ ന്യൂട്രിയന്റുകള്‍, മിനറല്‍സ്, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാലും സമ്പുഷ്ടമാണ് കടുക്. എണ്ണക്കുരുക്കളുടെ ഗണത്തില്‍ ഏറ്റവും അധികം കലോറി പ്രധാനം ചെയ്യുന്നതും കടുക് തന്നെയാണ്. 100 ഗ്രാം കടുകില്‍ നിന്ന് 508 കലോറി ലഭിക്കുമെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും ഒരു അതിശയം തോന്നിയേക്കാം. ഇതിന് പുറമെ രക്തത്തിലെ കൊളസ്ട്രോളിന്റേയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന നിയസിനും കടുകില്‍ അടങ്ങിയിട്ടുണ്ട്.
വയറുവേദന, സന്ധിവാതം, നടുവേദന, തലവേദന എന്നിവയ്ക്കും കടുക് ഔഷധമാണ്.
കടുക് അരച്ച് ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസിന്റെ കൂടെ അല്‍പ്പം എണ്ണയും ചേര്‍ത്ത് പുരട്ടി നന്നായി സ്ക്രബ് ചെയ്യുക. നശിച്ച ചര്‍മ്മ കോശങ്ങളെ ഇല്ലാതാക്കി മുഖകാന്തി വര്‍ദ്ധിപ്പിക്കും.
കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നതും ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകകരമാണ്.
തൊലി ചുക്കിചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും കടുക് ഏറെ ഉത്തമമാണ്. കടുകിലുള്ള വിറ്റാമിന്‍ ഇ, എ, ഒമേഗ 3,6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ മുടിയെ കരുത്തുറ്റതാക്കാനും ഏറെ സഹായകരമാണ്.
കടുക് അരച്ച് മുടിയില്‍ തേച്ച് 7 ദിവസം കുളിക്കുക. ഇത് മുടിക്ക് ഏറെ ഉത്തമമാണ്
https://www.facebook.com/Malayalivartha