സൗന്ദര്യം സംരക്ഷിക്കാൻ തൈര്
അടുക്കളയില്‍ ഒന്നുമില്ലെങ്കിലും അല്‍പം തൈരെങ്കിലും കരുതുന്നവരാണ് നമ്മൾ. വെറുതെ കഴിക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കാനും എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് തൈര്. ഗുണങ്ങള്‍ വച്ചു നോക്കിയാല്‍ അടുക്കളയില്‍ ഏതു സാധനത്തിനും ഉപരിയാണ് തൈരിന്റെ ഗുണങ്ങൾ.
ഹൃദയത്തിന്‍റെ ആരോഗ്യത്തിന് തൈര് വളരെ നല്ലതാണ്. കൊളസ്ട്രോളും കുറക്കുന്നതിനും തൈര് സഹായിക്കും. തൈര് കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. തൈരില്‍ നിന്നും ലഭിക്കുന്ന കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്തുകയും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
ചര്‍മ്മം വൃത്തിയാക്കുന്നതിനും ചര്‍മ്മത്തിന്‍റെ നിറവും ആരോഗ്യവും വര്‍ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ഫേസ്പാക്കുകളില്‍ തൈര് ഉപയോഗിക്കാം. മഞ്ഞളും തൈരും യോജിപ്പിച്ച് മുഖത്തു പുരട്ടുന്നതും അല്ലെങ്കില്‍ മഞ്ഞളും അരിപ്പൊടിയും യോജിപ്പിച്ച് ഫേസ്പാക്കായി ഉപയോഗിക്കുന്നതും നല്ല ഫലം ഉണ്ടാക്കും. തലയിലെ താരന്‍ അകറ്റുന്നതിനും തൈര് തേയ്ക്കുന്നത് നല്ലതാണ്.
പാല് കുടിക്കുമ്പോൾ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നെങ്കിൽ. ദഹന പ്രശ്നം ഉള്ളവര്‍ക്ക് പോലും തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ തൈര് ദാഹിക്കുന്നു. തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ സഹായകമാണ്.
യോനിയില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ ഒരു പരിധിവരെ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുന്നു. തൈരില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാണ്. തൈര് കഴിക്കുന്നതുകൊണ്ട് ഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കും.
https://www.facebook.com/Malayalivartha