കരിമീന്‍ പൊള്ളിച്ചത്
ആവശ്യമായ ചേരുവകള്‍
കരിമീന്‍ വലുത് -ഒന്ന്
കടുക്- അര ടീസ്‌പൂണ്‍
ചെറിയ ഉള്ളി-10 എണ്ണം
ഇഞ്ചി- 1 കഷ്‌ണം
വെളുത്തുള്ളി-3-4 അല്ലി
കറിവേപ്പില- 2 തണ്‌ട്
മുളകുപൊടി-1 ടീസ്‌പൂണ്‍
മഞ്ഞള്‍പൊടി- അരടീസ്‌പൂണ്‍
വെളിച്ചെണ്ണ- 4-5 ടീസ്‌പൂണ്‍
ഉപ്പ്- ആവശ്യത്തിന്
നാരങ്ങാനീര്- അര ടീസ്‌പൂണ്‍
വിനാഗിരി-1 ടീസ്‌പൂണ്‍
കശുവണ്‌ടി- 5-6 എണ്ണം
തയാറാക്കുന്ന വിധം
കടുക് പൊട്ടിച്ച് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റി എടുത്ത് അതില്‍ മുളകുപൊടി ചേര്‍ത്ത് ഉപ്പ്, നാരങ്ങാനീര്, വിനാഗിരി എന്നിവയും ചേര്‍ത്തു മിശ്രിതമാക്കി കശുവണ്‌ടി അരച്ചു ചേര്‍ത്ത മസാലയില്‍ കരിമീന്‍ പുരട്ടി കുറച്ചു സമയം വെയ്‌ക്കുക. ഇത് ഇലയില്‍ പൊതിഞ്ഞുവെച്ചു ചുവടുകട്ടിയുള്ള പാത്രത്തില്‍ പൊള്ളിച്ചെടുക്കുക.
https://www.facebook.com/Malayalivartha