നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മത്തി ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും
മീനില്ലാതെ ഒരു ദിവസത്തെപ്പറ്റി ആലോചിക്കാന്‍ കഴിയില്ല നമ്മള്‍ മലയാളികള്‍ക്ക്. മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സ്യങ്ങളിലൊന്നാണ് മത്തി. വേറേതൊരു മീനിനും കിട്ടുന്നതിനേക്കാള്‍ സ്വീകാര്യതയാണ് നമ്മുടെ മത്തിയ്ക്ക് കിട്ടിയിരിക്കുന്നത്. മത്സ്യം സ്ഥിരം കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. ഇതില്‍ തന്നെ ആരോഗ്യഗുണം കൊണ്ട് സമ്പന്നമായ മത്സ്യമാണ് മത്തി.
മത്തിയിലെ ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ആരോഗ്യകരമായ ജീവിതത്തിന് ആദ്യം വേണ്ടത് തന്നെ ആരോഗ്യകരമായ ഭക്ഷണശീലമാണ്. ഹൃദയാരോഗ്യത്തിനു മാത്രമല്ല ശരീരത്തിലെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മത്തി ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും എന്നതാണ് സത്യം.
പ്രോട്ടീന്റെ കലവറയാണ് മത്തി. മത്തിയില്‍ 23 ഗ്രാം പ്രോട്ടീന്‍ ആണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മത്തി സ്ഥിരമാക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ് സത്യം. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നിലാണ് മത്തി. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിനെ പ്രതിസന്ധിയിലാക്കുന്ന ട്രൈഗ്ലിസറൈഡ്‌സ് ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.
മീനിലെ ഒമേഗ 3 ഫാറ്റി ആസിഡ് തന്നെയാണ് ഇവിടേയും സഹായിക്കുന്നത്. ക്യാന്‍സര്‍ കോശങ്ങളോട് പൊരുതാന്‍ ഇത് വളരെയധികം സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും മത്തി നല്ലതാണ്. രക്തം കട്ടപിടിക്കുന്നത് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഉത്തമം തന്നെ. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് മത്തി ഒരു അവിഭാജ്യ ഘടകമാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ വേഗത്തിലും ഊര്‍ജ്ജസ്വലതയോടും കൂടി പ്രവര്‍ത്തിപ്പിക്കാന്‍ ഇത്തരത്തില്‍ മത്തി സഹായിക്കുന്നു. 60 ശതമാനം തലച്ചോര്‍ സംബന്ധമായ അസുഖങ്ങളും ഇത്തരത്തില്‍ മത്തി കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു. തടി കുറക്കുന്നതിനും യാതൊരു സങ്കോചവും ഇല്ലാതെ കഴിക്കാവുന്ന ഒന്നാണ് മത്തി. മീനില്‍ അടങ്ങിയിട്ടുള്ള ഫിഷ് ഓയില്‍ ഫാറ്റ് ആണ് കൊഴുപ്പ് കുറച്ച് തടി കുറക്കുന്നു.
https://www.facebook.com/Malayalivartha