പാലിൽ മായം ചേർക്കുന്നു അത് തിരിച്ചറിയാൻ .....
പാൽ നമ്മുടെ ആരോഗ്യഭക്ഷണമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കവുമുണ്ടാകില്ല. ഇപ്പോൾ നമുക്ക് ലഭിക്കുന്ന പാലിൽ യാതൊരുവിധ മായവും കലരാതെ അതേ പോഷകങ്ങളോടെയാണ് നമുക്ക് ലഭിക്കുന്നതെന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാൻ സാധിക്കാറില്ല. കൊഴുപ്പ് കൂടാനായി വിലകുറഞ്ഞ പാല്‍പ്പൊടി, സോപ്പ് പൗഡര്‍, ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച് എന്നിവ പാലില്‍ ചേര്‍ക്കാറുണ്ട്. എന്നാൽ ഇനിമുതൽ നമുക്കെ ലഭിക്കുന്ന പാലിലെ കൃത്രിമത്വം കണ്ടെത്താനുള്ള ചില മാർഗങ്ങൾ..
തിളപ്പിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ നുരയും പതയും വരികയാണെങ്കില്‍ കാസ്റ്റിക് സോഡ ചേർ്ട്ടിട്ടുണ്ടെന്നു സംശയിക്കാം. കൃത്രിമ പാൽ വിരലുകൾക്കിടയിൽ വച്ച് ഉരച്ചുനോക്കിയാൽ സോപ്പിന്റെ വഴുവഴുപ്പ് ഉണ്ടാകും. കൃത്രിമ പാൽ ചൂടാക്കുമ്പോൾ മഞ്ഞനിറമായി മാറും. അൽപം രുചിച്ചുനോക്കിയാൽ അതിന് നേരിയ കയ്പു രുചിയും അറിയാം.
സോപ്പുപൊടി തിരിച്ചറിയാൻ 5-10 മില്ലിലീറ്റർ പാലിൽ അതേ അളവിൽ വെള്ളം ചേർത്തു നല്ലവണ്ണം കുലുക്കുക. നല്ല പതയുണ്ടാകുകയാണെങ്കിൽ പാലിൽ സോപ്പുപൊടി ചേർത്തു എന്നു മനസ്സിലാക്കാം.
പാലിൽ വെള്ളം ചേർത്താൽ ഒരു തുള്ളി പാൽ മിനുസമുള്ള ചരിഞ്ഞ പ്രതലത്തിൽ വയ്ക്കുക. ശുദ്ധമായ പാൽ താഴോട്ട് സാവധാനം ഒഴുകും. ഒഴുകിയ പാൽ ഒരു വെള്ള വരെ പോലെ കാണും. എന്നാൽ വെള്ളം ചേർത്ത പാൽ പെട്ടെന്ന് ഒഴുകും, വെളുത്ത വരെ കാണില്ല.
ഒരു സ്പൂൺ പാൽ ഒരു ടെസ്റ്റ് ട്യൂബിൽ എടുത്തശേഷം പകുതി സ്പൂൺ സോയാബീൻ പൗഡർ അതിൽ ചേർക്കുക. ഇവ തമ്മിൽ നല്ലവണ്ണം കലർത്തുക. അഞ്ചു മിനിറ്റ് കഴിഞ്ഞശേഷം ഒരു ചുവന്ന ലിറ്റ്മസ് പേപ്പറിന്റെ നിറം നീലയായി മാറുകയാണെങ്കിൽ പാലിന്റെ കട്ടി കൂടാനായി യൂറിയ ചേർത്തു എന്നു മനസ്സിലാക്കാം.
https://www.facebook.com/Malayalivartha