പേരയില ചായ കുടിക്കും മുൻപ് നിങ്ങൾ അറിയേണ്ടത്
നമ്മൾ നിത്യേന കാണാറുണ്ടെങ്കിലും അത്ര പരിചിതമല്ലാത്ത ഒന്നാണ് പേരയിലയുടെ ഗുണങ്ങൾ. പേരയില ഒരു അമൂല്യ ഔഷധം ആണെന്നതിനെക്കുറിച്ച അധികമാരും ബോധവാന്മാരല്ല. പേരക്കയെ പോലെ തന്നെ ഇലയും ചില്ലറക്കാരനല്ല. പേരയുടെ തളിരില നുള്ളി വൃത്തിയാക്കിയ ശേഷം ചൂടു ചായയിൽ ഇട്ടു തിളപ്പിച്ചു കുടിക്കാം. പേരും കൊടുക്കാം പേരയില ചായ. ഗ്രീൻ ടീ, ജിൻജർ ടീ, ലെമൺ ടീ എന്നിവയെക്കാളൊക്കെ ഫലപ്രദമാണ് പേരയില ചായ. സ്വയം ഉപയോഗിച്ച് ബോധ്യപ്പെട്ടോളൂ; മിക്കവാറും വീടുകളിൽ പേര മരം ഉണ്ടാകും. അതുകൊണ്ടു തന്നെ കാശും ചിലവാക്കണ്ട.
ഉണക്കി പൊടിച്ച പേരയില തിളപ്പിച്ച വെളളത്തിലിട്ട് കുടിക്കുന്നതും ശരീരത്തിന് ഏറെ ഗുണം ചെയ്യും കാരണം ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് പേരയില. നമ്മൾ നിസ്സാരമായി കാണുന്ന ഈ പേരയില തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളിലും വളരെ മുൻപ് തന്നെ പാരമ്പര്യ വൈദ്യത്തിൽ ഇടം പിടിച്ച ഒന്നാണ് ഇത്.
ദന്ത സംബന്ധമായ പലവിധ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാണ് പേരയില. ഒരു പക്ഷെ നമുക്ക് മുൻപുണ്ടായിരുന്നവർ ഇതൊക്കെ അറിഞ്ഞിട്ടാകാം വീടുകളിൽ പേര മരം നട്ടു വളർത്തിയത്. ബ്രസീലിലെ സാവോ പോളയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നത് ഡയറിയക്ക് പറ്റിയ ഒരു നല്ല ഔഷധമാണ് പേരയില എന്നാണ്. എന്തെന്നാൽ പേരയിലയിലെ ആന്റി ഓക്സിഡന്റുകൾ ഡയറിയക്ക് കാരണമായ ബാക്ടീരിയയുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്നു. ഇനിയെങ്കിലും ഈ കാര്യങ്ങൾ ഓർമയിൽ വെച്ച് കൊള്ളൂ.
ശരീരത്തിലെ ചീത്ത കൊളെസ്റ്ററോൾ കുറയ്ക്കാൻ ഏകദേശം രണ്ടു മാസം വരെ തുടർച്ചയായി പേരയിലായിട്ട ചായ കുടിച്ചാൽ മതി എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രമേഹം ഉള്ളവർ പേരയിലായിട്ട വെള്ളം കുടിക്കണം. എന്തെന്നാൽ ഇത് നമ്മുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനം ചെയ്യുകയും സുക്രോസ്, മാൾട്ടോസ് എന്നിവയുടെ ആഗിരണം തടയുകയും ചെയ്യും. തൻമൂലം പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ കഴിയും.
അമിത വണ്ണം കുറയ്ക്കാനും പേരയില തന്നെയാണ് പ്രകൃതിദത്തമായ ഔഷധം. ഇത് എങ്ങനെ എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ കാര്ബോഹൈഡ്രേറ്റ് ഷുഗർ ആയി മാറുന്നത് തടയാൻ പേരയിലക്ക് കഴിയും. തൻമൂലം അമിത വണ്ണം കുറയുന്നു.
പേരയിലയിലെ ലൈക്കോപീൻ ആന്റി ഓക്സിഡന്റുകൾക്ക് ബ്രസ്റ്റ്, വായ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ക്യാന്സറിനെ വരെ ഒരു പരിധി വരെ തടയാനാകും എന്ന് കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടോ? എന്നാൽ അത് സത്യമാണ്. മോണയിലെ പഴുപ്പ്, ദുർഗന്ധം എന്നിവ തടയാനും പേരയില കേമൻ തന്നെ.
മുടി കൊഴിച്ചിൽ തടയാനും ഉറക്കത്തെ ക്രമീകരിക്കാനും പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. കുളിക്കുന്ന വെള്ളത്തിലും പേരയില ഇട്ടു കുളിക്കാവുന്നതാണ്. പേരയിലയിലടങ്ങിയ വൈറ്റമിന്‍ ബിയാണ് മുടികൊഴിച്ചില്‍ തടയുന്നത്. ചുരുക്കി പറഞ്ഞാൽ പേരയില വേറെ ലെവലാണ്. ക്യാഷ് ചിലവില്ലാതെ പാർശ്വഫലങ്ങളില്ലാതെ നമ്മുടെ തൊടിയിൽ കിട്ടുന്ന ഈ ഔഷധ കലവറ ഇനിയെങ്കിലും നാം തിരിച്ചറിയണ്ടേ? വെറുതെ വാടി വീണു പോകേണ്ടതാണോ പേരയില എന്ന് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
https://www.facebook.com/Malayalivartha