പഞ്ചസാര അമിതമായാൽ ഏറ്റവും അവസാനം വരുന്ന രോഗമാണ് പ്രമേഹം. മറ്റ് അസുഖങ്ങൾ അതിനും മുൻപ് തന്നെ ശരീരത്തിൽ കൂടു കൂട്ടിക്കഴിഞ്ഞിരിക്കും
മധുരം ഇഷ്ടമില്ലാത്തവർ ഇല്ല . രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ പഞ്ചസാര ചേർത്ത ചായയോ കാപ്പിയോ കുടിച്ചാണ് നമ്മുടെ ദിവസം ആരംഭിക്കുന്നത് . പഞ്ചസാര അധികമായി കഴിച്ചാല്‍ പ്രമേഹം ഉണ്ടാകുമെന്നാണ് പൊതുവെയുളള ധാരണ. എന്നാല്‍ പാചകത്തിനും മറ്റും പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍ ഗുരുതരായ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമെന്ന കാര്യം അധികമാര്‍ക്കും അറിയില്ല.
പഞ്ചസാര കഴിച്ചാൽ ഹൃദ്രോഗ സാധ്യത വർധിക്കുമെന്ന് എത്ര പേർക്ക് അറിയാം? പഞ്ചസാരയില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് മെറ്റബോളൈറ്റ് ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റ് എന്ന തന്മാത്ര ഹൃദയപേശികളെ നശിപ്പിക്കും. ഇതുവഴി രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി ദുര്‍ബലമാകും. ഗുരുതരമായ ഹൃദ്രോഗമാണ് പഞ്ചസാരയുടെ അമിത ഉപയോഗം വഴി ഉണ്ടാകുന്നത്
പഞ്ചസാരയുടെ അമിത ഉപയോഗം മൂലം കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ വ്യതിയാനമുണ്ടാകുകയും, ക്യാന്‍സര്‍ സെല്ലുകള്‍ വളരുകയും ചെയ്യും .
അലസത , ഭക്ഷണത്തോടുള്ള ആർത്തി എന്നിവയും പഞ്ചസാരയുടെ പാർശ്വഫലങ്ങളിൽ ഒന്നാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിച്ച് അമിതമായ തോതില്‍ മുഖക്കുരു ഉണ്ടാകുന്നതും പഞ്ചസാര അധികമായതുകൊണ്ടു തന്നെയാണ്. ശരീര ഭാരം വർദ്ധിക്കുന്നതിനും ഒരു പരിധി വരെ കാരണം പഞ്ചസാരയുടെ അമിത ഉപയോഗമാണ്. ഉയർന്ന രക്ത സമ്മർദ്ദവും പഞ്ചസാരയുടെ സൃഷ്ട്ടി തന്നെയാണ്.
ചുരുക്കത്തിൽ പഞ്ചസാര അമിതമായാൽ ഏറ്റവും അവസാനം വരുന്ന രോഗമാണ് പ്രമേഹം. മറ്റ് അസുഖങ്ങൾ അതിനും മുൻപ് തന്നെ ശരീരത്തിൽ കൂടു കൂട്ടിക്കഴിഞ്ഞിട്ടുണ്ടാകുമെന്നു സാരം
https://www.facebook.com/Malayalivartha