തക്കാളി അവല്‍ പായസം തയ്യാറാക്കാം
മലയാളികളെ സംബന്ധിച്ചിടത്തോളം പായസമെന്നാല്‍ വിശേഷാവസരത്തിലുള്ള വിഭവമാണ്. എന്നാലും ഇവിടെ ഒരു വ്യത്യസ്തമായ പായസം തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
തക്കാളി :നാല് (ഇടത്തരം)
അവല്‍ :അരകപ്പ്
അരിപ്പൊടി :ഒരു ടേബിള്‍സ്പൂണ്‍
ചൗവ്വരി :ഒന്നര ടേബിള്‍ സ്പൂണ്‍
ശര്‍ക്കര (കട്ടിപാനി) :ഒന്നര കപ്പ്
തേങ്ങാപ്പാല് (ഒന്നാംപാല്):മുക്കാല്‍കപ്പ്
തേങ്ങാപ്പാല് (രണ്ടാംപാല്):മൂന്ന് കപ്പ്
നെയ്യ് :മൂന്ന് ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് :പത്ത്, പന്ത്രണ്ട്
ചുക്കുപൊടി :ഒരു നുള്ള്
ഏലയ്ക്കാപ്പൊടി :കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തക്കാളി തിളയ്ക്കുന്ന വെള്ളത്തിലിട്ട് രണ്ടുമിനിട്ടിനുശേഷം എടുക്കുക. തണുത്ത ശേഷം തൊലിയും കുരുവും മാറ്റി മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു സ്പൂണ്‍ നെയ്യില്‍ അവല്‍ വഴറ്റി എടുക്കുക. ചൗവ്വരി കുതിര്‍ത്ത് വേവിച്ചുവയ്ക്കുക. ശര്‍ക്കര പാനിയില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് തിളയ്ക്കുമ്പോള്‍ തക്കാളിയും അവലും ചേര്‍ത്ത് വരട്ടുക. ഇതിലേക്ക് രണ്ടാംപാലില്‍ അരിപ്പൊടി കലക്കി ഒഴിക്കുക. വേവിച്ച ചൗവ്വരിയും ചേര്‍ക്കുക. കുറുകി പാകമാകുമ്പോള്‍ ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ഒന്നാം പാലില്‍ കലക്കി ഒഴിച്ച് വാങ്ങുക. നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും ഇടുക. പായസം റെഡിയായി കഴിഞ്ഞു .
https://www.facebook.com/Malayalivartha