ഒറ്റ നോട്ടത്തിൽ ഉപ്പായിട്ട് തോന്നുമെങ്കിലും ഇത് ശുദ്ധമായ ഉപ്പല്ല ; മാരകമായ വിഷമാണ്
ഇന്ന് പാക്കേജ് ഫുഡുകളെ ആശ്രയിക്കുന്നവരാണല്ലോ നമ്മൾ ഏവരും. ഗുണത്തേക്കാളേറെ ദോഷം ആണ് ഇതുവഴി നമുക് കിട്ടുന്നത് എന്ന് എല്ലാവർക്കും അറിയാമെങ്കിലും നാടോടുമ്പോൾ നടുവേ ഓടുക എന്ന പഴഞ്ചാല്ലു അന്വർത്ഥമാക്കുകയാണ്നമ്മൾ ചെയ്യുന്നത്. ആബാലവൃദ്ധം ജനങ്ങൾക്കും പാക്കറ്റ് ഫുഡ് ഇഷ്ടമാണ്. എന്നാൽ പാക്കറ്റ് രൂപത്തിലെത്തുന്ന ആഹാരസാധനങ്ങളിലെ ഉപ്പില്‍ കൂടുതലും അടങ്ങിയിരിക്കുന്നത് മോണാസോഡിയം ഗ്ലൂട്ടാമേറ്റോ എന്ന രാസവസ്തു ആണ്.
ഇത് ഒറ്റനോട്ടത്തിൽ ഉപ്പായിട്ട് തോന്നുമെങ്കിലും ഇതിന്റെ അളവ് കൂടിയാലോ, നിരന്തരമായ ഉപയോഗം കൊണ്ടോ മാരകമായ പല രോഗങ്ങൾക്കും എന്തിനു മരണം വരെ സംഭവിക്കാവുന്ന വിഷം ആണ്. ഇതില്‍ മോണാസോഡിയം ഗ്ലൂട്ടാമേറ്റ് രുചി കൂട്ടാന്‍ കൂടി സഹായിക്കുന്ന ഒരു പദാര്‍ഥമാണ്. ഹോട്ടൽ ഭക്ഷണത്തിനു സ്വാദ് വർധിക്കുന്നത് എങ്ങനെ എന്ന് മനസിലായില്ലേ. എന്നാൽ രുചി കൂട്ടുക മാത്രമല്ല ഉപയോഗിക്കുന്നവരിൽ വിശപ്പ് ഉണ്ടാക്കുവാനും ഇവൻ വിരുതൻ തന്നെ. ഇത് നമ്മെ കൂടുതല്‍ ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കും. ഇത് അമിതവണ്ണത്തിലേക്ക് നമ്മെ നയിക്കുന്നു.
ചിലർക്കെങ്കിലും പുറത്തുനിന്നും ഫുഡ് കഴിക്കുമ്പോൾ ഉണ്ടാകുന്ന വയറുവേദന അലർജി എന്നിവക്ക് കാരണം മോണാസോഡിയം ഗ്ലൂട്ടാമേറ്റ് ആണ്. അതുകൊണ്ട് പാക്കെറ്റ് ഭക്ഷണങ്ങള്‍ വാങ്ങുന്നവര്‍ അതില്‍മോണാസോഡിയം ഗ്ലൂട്ടാമേറ്റ് അല്ലെങ്കില്‍ MSG അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇതിന്റെ അമിതമായ ഉപഭോഗം മൈഗ്രേന്‍, തലകറക്കം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹോര്‍മോണ്‍ വ്യതിയാനം എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇനി ചിന്തിക്കൂ അല്പം സ്വാദ് കുറഞ്ഞാലും ബുദ്ധിമുട്ടിയാലും വീട്ടിലെ ഭക്ഷണമല്ലേ ആരോഗ്യകരം എന്ന്. രോഗങ്ങൾ കാശു കൊടുത്തു വാങ്ങണോ? എന്ന് കൂടി ചിന്തിക്കൂ.
https://www.facebook.com/Malayalivartha